COVID19 നിയന്ത്രണങ്ങൾ കണക്കിലെടുത്ത്
ഈ വർഷത്തെ (2020) ലോഗോസ് ക്വിസ് പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു. പഠനഭാഗങ്ങൾക്ക് മാറ്റമില്ല.
2021 മാർച്ച് 21 ആണ് പുതിയ തീയതി.
ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ തീയതിയിൽ മാറ്റം വരാം.
ഈ വർഷത്തെ (2020) പഠനഭാഗങ്ങൾ
1. നിയമാവർത്തനം – അദ്ധ്യായങ്ങൾ 22-34
2. പ്രഭാഷകൻ- അദ്ധ്യായങ്ങൾ 18-22
3. വി. മർക്കോസ്- അദ്ധ്യായങ്ങൾ1-8
4. 1 കോറിന്തോസ്- അദ്ധ്യായങ്ങൾ 1-8.
സെപ്റ്റംബർ 25 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന Google മീറ്റിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് റവ. ഡോ. ജെയിംസ് ആനാപറമ്പിലും വിവിധ രൂപതകളിലെ ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടറുമാരും പങ്കെടുത്തു.
കൊറോണ വൈറസിന്റെ വ്യാപനം ഇതുവരെ
നിയന്ത്രണത്തിൽ അല്ലാത്തതിനാൽ ലോഗോസ് ക്വിസിൽ പങ്കെടുക്കുന്നവരെ പരീക്ഷയ്ക്കായി ഒരുക്കുന്നതിൽ പലരും ആശങ്ക പ്രകടിപ്പിച്ചു.
യോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ
1. നിലവിലെ സാഹചര്യങ്ങളിൽ നേരത്തെ തീരുമാനിച്ചിരുന്ന തീയതി (2020 ഡിസംബർ 27) പരീക്ഷയ്ക്ക് പ്രായോഗികമല്ല.
2020 ലോഗോസ് ക്വിസ് പ്രാഥമിക പരീക്ഷയുടെ പുതിയ തീയതി 2021 മാർച്ച് 21 ആണ്. അത്
ഓശാന ഞായറാഴ്ചയ്ക്ക് (മാർച്ച് 28) മുമ്പുള്ള ഞായറാഴ്ചയാണ്. ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ തീയതിയിൽ മാറ്റം വരാം.
2. അതിനാൽ, 2020 ലോഗോസ് ക്വിസ് രജിസ്ടേഷൻ 2021 ജനുവരി 31 വരെ സ്വീകരിക്കും. ഈ വർഷത്തെ പഠനഭാഗങ്ങൾക്ക് മാറ്റമില്ല.
3. അടുത്ത വർഷത്തെ(2021) ലോഗോസ് ക്വിസ് പഠനഭാഗങ്ങൾ
ജോഷ്വ 1-12;
പ്രഭാഷകൻ 23-26;
മർക്കോസ് 9-16
1 കോറിന്തോസ് 9-16.