റ്റലിയിലെ കാള്‍ട്ടാണിസെറ്റായിലെ സെന്റ് അഗത ദേവാലയം ആക്രമിക്കപ്പെട്ടു. മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ അഗത പുണ്യവതിയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ദേവാലയമാണിത്. രാത്രിയിലാണ് മോഷണം നടന്നത്. ദേവാലയത്തില്‍ കവര്‍ച്ച നടത്തുവാനുള്ള ശ്രമത്തിനിടെയാണ് മോഷ്ട്ടാക്കള്‍ ആക്രമണം നടത്തിയത് എന്ന് കരുതപ്പെടുന്നു. ദേവാലയത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ നാണയങ്ങളും വിശുദ്ധ വസ്തുക്കളും മോഷ്ടിക്കുകയും ദേവാലയം അലംകോലമാക്കുകയും ചെയ്തു. വാഴ്ത്തിയ തിരുവോസ്തി നിലത്ത് ചിതറിക്കിടക്കുന്ന ചിത്രങ്ങള്‍ മാധ്യമാങ്ങള്‍ പുറത്തുവിട്ടു. കൂടാതെ വിശുദ്ധരുടെ രൂപങ്ങളും മറ്റും നശിപ്പിച്ച നിലയിലാണ് ദേവാലയത്തിലുള്ളത്.

അതേസമയം സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നും മോഷ്ടാക്കളെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ സാല്‍വട്ടോറെ ജിയാന്നോനെ, അലെസ്സിയോ പിയോ റാവുള്‍ നാസെല്ലി എന്ന ഇരുപത്തിയഞ്ചുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ പോലീസ് വീണ്ടെടുത്ത് വൈദികനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ആഗോള തലത്തില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും മോഷണവും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കാള്‍ട്ടാണിസെറ്റായിലെ ആക്രമണം.