ത്തിമരത്തെ നോക്കി കാലത്തെക്കുറിച്ച് മനസ്സിലാക്കുന്ന മനുഷ്യരെ ഈശോ വിശുദ്ധ ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ട് (മർക്കോസ്:13:28). അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന നഥാനിയേലിനെയും നമുക്ക് സുവിശേഷത്തിൽ കാണാം.

ഇങ്ങനെ സുവിശേഷത്തിൽ അത്തിമരത്തിനുള്ള പ്രാധാന്യം വലുതാണ്. അകലെനിന്ന് അത്തിമരത്തെ ഇല യോടുകൂടി കണ്ട ഈശോ, അതിന്റെ അടുത്ത് വന്നപ്പോൾ അത് ഫലങ്ങൾ ഇല്ലാതെ ഇലകളാൽ മാത്രമായി ചുരുങ്ങി പോയതാണ് അത്തിമരത്തിന് നാശത്തിനു കാരണമായത്. ഓരോ വിശ്വാസിയും ഫലം നൽകാനായി ഉള്ളവനാണ്. ജീവിതത്തിലെ ഏതു സാഹചര്യത്തിലും ഫലം പുറപ്പെടുവിക്കാൻ അവൻ കടപ്പെട്ടിരിക്കുന്നു. കാരണം അവൻ വളർത്തപ്പെട്ടത് ദൈവപുത്രന്റെ സ്നേഹത്താൽ ആണ്. അതുകൊണ്ടുതന്നെ അവൻ എക്കാലവും ഫലം പുറപ്പെടുവിക്കുന്ന വൃക്ഷമായി മാറണം.

ഫലം ഉണ്ടെന്നു തോന്നിപ്പിച്ചാൽ പോരാ, പുറപ്പെടുവിക്കുക തന്നെ വേണം. കപടവിശ്വാസത്തെ മാറ്റിനിർത്തി സത്യവിശ്വാസത്തെ മുറുകെ പിടിച്ച് നാം യഥാർത്ഥ ഫലം പുറപ്പെടുവിക്കാൻ ഈശോ ആഗ്രഹിക്കുന്നു