പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതി ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിനായി മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പുളിക്കീഴ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. പാരിതോഷികം പൂര്‍ണ്ണമായും പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. പൂരിപ്പിച്ച അപേക്ഷയും, സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും ജില്ലാ മിഷന്‍ ഓഫീസില്‍ നേരട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ ഈ മാസം 23 ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ 0468 2221807, 9188112616, 7560803522 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.