കോട്ടയം: കുടമാളൂര്‍ സെന്‍റ് മേരീസ് പളളിയെ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമെന്ന മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് 11 ന് ഓൺലൈനില്‍ നടക്കും.

കുര്‍ബാനയ്ക്കും ഔദ്യോഗിക പ്രഖ്യാപനത്തിനും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

എംഎഎസി ഓൺലൈന്‍ ടിവിയില്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.