ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കി വരുന്ന ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് (എന്‍. എം. എസ്) എന്നിവക്കായുളള അപേക്ഷകള്‍ ഓൺലൈനായി നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (www.scholarships.gov.in) വഴി സമര്‍പ്പിക്കാവുന്നതാണ്. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകാര്യമല്ല.

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍. എം. എസ്) വഴി പുതുതായി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും മുന്‍വര്‍ഷം അപേക്ഷിച്ച് സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ക്കുളള റിന്യൂവല്‍ അപേക്ഷയും സമര്‍പ്പിക്കുന്നതിനുളള സമയപരിതി 2020 ഒക്ടോബര്‍ 31.

ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്
* മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന മത വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ആയിരിക്കണം.
* സര്‍ക്കാര്‍/ എയ്ഡഡ്/ മറ്റ് അംഗീകാരമുളള പ്രൈവറ്റ് സ്കൂളുകള്‍ എന്നിവിടങ്ങലില്‍ 1 മുതല്‍ 10 വരെയുളള
ക്ലാസുകളില്‍ റഗുലറായി പഠിക്കുന്നവര്‍ ആയിരിക്കണം.
* വാര്‍ഷിക വരുമാന പരിതി 1 ലക്ഷം രൂപയില്‍ കുറവായിരിക്കണം.
* മുന്‍വര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്ക് ഉണ്ടായിരിക്കണം.
* ഒരു കുടുബത്തിലെ 2 കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്നതാണ്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുളള പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്
* ഇപ്പോള്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്നവരും 40%ത്തില്‍ അധികം ഭിന്നശേഷിക്കാരുമായ കുട്ടികളും ആയിരിക്കണം.
* വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷത്തില്‍ അധികരിക്കാന്‍ പാടുളളതല്ല.
* സര്‍ക്കാര്‍/ എയ്ഡഡ്/ മറ്റ് അംഗീകാരമുളള പ്രൈവറ്റ് സ്കൂളുകള്‍ എന്നിവിടങ്ങളിലെ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം.
* ഒരു ക്ലാസില്‍ ഒരു തവണ മാത്രമേ ടി സ്കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുകയുളളൂ.

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (എന്‍എംഎംഎസ്)
* സര്‍ക്കാര്‍/ എയ്ഡഡ്/ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുളള സ്കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി ആയിരിക്കണം.
* വാര്‍ഷിക പരീക്ഷക്ക് 9, 11 ക്ലാസുകളില്‍ 55% മാര്‍ക്കും 10-ാം ക്ലാസില്‍ 60% മാര്‍ക്കും ഉണ്ടായിരിക്കണം. SC/ST കുട്ടികള്‍ക്ക് 5% മാര്‍ക്കിളവ് ഉണ്ടായിരിക്കും.
* വാര്‍ഷിക വരുമാനപരിധി 1.5 ലക്ഷത്തില്‍ അധികരിക്കാന്‍ പാടുളളതല്ല.
* 2018-19, 2019-20 വര്‍ഷങ്ങളില്‍ യോഗ്യരായവര്‍ റിന്യുവല്‍ അപേക്ഷയും 2020-21 വര്‍ഷം (ഇപ്പോള്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍) ഫ്രഷ് ആയും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

പൊതു നിര്‍ദ്ദേശങ്ങള്‍
1. വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സ്കോളര്‍ക്ഷിപ്പ് പോര്‍ട്ടറില്‍ സ്കോളര്‍ക്ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ സ്വന്തം പേരിലുളള അക്കൗണ്ട് നമ്പര്‍ നല്‍കുന്നത്
ഉചിതമായിരിക്കും.
2. നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓൺലൈയിന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പേര്/അക്കൗണ്ട് നമ്പര്‍/ IFSC/ ജനനതീയതി തുടങ്ങിയവ ശ്രദ്ധാപൂര്‍വം പൂരിപ്പിക്കേണ്ടതാണ്.
3. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പിന് മാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുളളു. ആയതില്‍ മെച്ചപ്പെട്ട സ്കോളര്‍ഷിപ്പ് തിരഞ്ഞെടുത്തശേഷം മാത്രം NSP യില്‍
ഓൺലൈനായി അപേക്ഷ നല്‍കുക.
4. നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടറില്‍ അപേക്ഷ Final Submit ചെയ്താല്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുന്നതല്ല.
5. നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്കോളര്‍ഷിപ്പ് (NMMS) യോഗ്യത പരീക്ഷയില്‍ അര്‍ഹത നേടിയകുട്ടികള്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയുകയുളളു.

സ്കൂളുകള്‍/ സ്ഥാപനങ്ങള്‍: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യ്തിട്ടില്ലാത്തതുമായ എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും 2020 സെപ്റ്റംബര്‍ 25-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യ്ത സ്ഥാപനങ്ങള്‍ അതതു സ്കൂള്‍/സ്ഥാപനങ്ങളുടെ പ്രൊഫൈല്‍ ഉടന്‍തന്നെ അപ്ഡേയിറ്റ് ചെയ്യേണ്ടതാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റായ www.education.kerala.gov.in ല്‍ നിന്നും വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496304015, 8330818477, 0471-2328438, 2580583 എന്നീ നമ്പരുകളിലും supdtn.dge@kerala.gov.in എന്ന ഇ-മെയിലിലും ബന്ധപ്പെടാവുന്നതാണ്.

പോസ്റ്റ് മെട്രിക് സകോളർഷിപ്പ്

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍പ്പെട്ട +1 മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ഐടിസികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

വിദ്യാര്‍ത്ഥികള്‍ മെരിറ്റ് കംമീന്‍സ് സ്‌കോളര്‍ഷിപ്പിന്‍റെ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം. മുന്‍വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം.

ഫ്രഷ്,റിന്യൂവല്‍ അപേക്ഷകള്‍ https://scholarships.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 31നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9446096580, 9446780308, 04712306580. ഇമെയില്‍: postmatricscholarship@gmail.com

അവസാന തിയതി- ഒക്ടോബർ 31