കര്‍ണാടക: ഭദ്രാവതി രൂപതയിൽ വികാരി ജനറാൾ ആയി സേവനം ചെയ്‌തിരുന്ന ഫാ. കുര്യാക്കോസ് (ഷാജി) മുണ്ടപ്ലാക്കൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോവിഡ് ബാധിച്ച് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. തലശേരി അതിരൂപതാംഗമാണ് ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കൽ.

1992 -ൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പൗരോഹിത്യ സ്വീകരണം. തലശ്ശേരി അതിരൂപതയിലെ കൊന്നക്കാട് ഇടവകാംഗമാണ്. ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കലച്ചൻ്റെ ഭൗതിക ശരീരം ഇന്ന് (11-09-2020) ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊന്നക്കാട് പള്ളിയിൽ എത്തിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട് വൈകുന്നേരം 5 മണിക്ക് മൃതസംസ്ക്കാര ശുശ്രൂഷകള്‍ കൊന്നക്കാട് പള്ളിയിൽ ആരംഭിക്കുകയും കൊന്നക്കാട് പള്ളി സിമിത്തേരിയിൽ തയ്യാറാക്കിയ പ്രത്യേക കല്ലറയിൽ സംസ്കരിക്കുകയും ചെയ്യുന്നതാണ്.