ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനായി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിലെ (പൊതുവിഭാഗത്തിൽ) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% റിസർവേഷൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായി.

B Sc Nursing കോഴ്‌സിലേക്കുള്ള പ്രവേശനത്തിൽ 10% EWS സംവരണം അനുവദിച്ചുകൊണ്ട് നേരത്തെ ഉത്തരവായിരുന്നു. ഇതോടെ ഈ വർഷത്തെ B Sc നഴ്സിംഗ് -പാരാ മെഡിക്കൽ പ്രവേശനത്തിൽ സാമ്പത്തിക സംവരണം യാഥാർഥ്യമാവുകയാണ്. EWS സംവരണം നടപ്പിലാക്കുന്നതിനായി ചങ്ങനാശ്ശേരി അതിരൂപതാംഗമായ വിദ്യാർത്ഥിനി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷൻ എട്ടാം തിയതി വീണ്ടും വാദത്തിന് വരാനിരിക്കെയാണ് സർക്കാർ ഉത്തരവ് പുറത്തു വന്നത്. അർഹരായ വിദ്യാർഥികൾ EWS സർട്ടിഫിക്കറ്റ് വാങ്ങുക. പ്രവേശന നടപടികളുടെ തുടർ വിവരങ്ങൾക്കായി LBS വെബ്സൈറ്റ് സന്ദർശിച്ച് updates ശ്രദ്ധിക്കുക. ആപ്ലിക്കേഷൻ നൽകേണ്ട തീയതി കഴിഞ്ഞെങ്കിലും EWS സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ തുടർന്നും അവസരം ഉണ്ടായിരിക്കും. തീയതി ഇതുവരെ പ്രഖ്യപിച്ചിട്ടില്ല.