വാർത്തകൾ

🗞🏵 *ഓ​ണ​ത്തി​ന് ആ​രം​ഭി​ച്ച ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം അ​ടു​ത്ത നാ​ല് മാ​സം കൂ​ടി തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.* റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തു​പോ​ലെ ത​ന്നെ കി​റ്റ് വി​ത​ര​ണം നടത്തുമെന്നും നൂ​റ് ദി​വ​സ​ത്തെ പ്ര​ത്യേ​ക ക​ർ​മ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ‌ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
 
🗞🏵 *സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന അ​നു തൊ​ഴി​ൽ ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം ഖേ​ദ​ക​ര​മാ​ണെ​ന്ന് പി​എ​സ്‌​സി* .ആ​ത്മ​ഹ​ത്യ ചെ​യ്ത ഉ​ദ്യോ​ഗാ​ര്‍​ഥി ഉ​ള്‍​പ്പെ​ട്ട പി​എ​സ്‍​സി ലി​സ്റ്റ് റ​ദ്ദ് ചെ​യ്തി​ട്ടി​ല്ല. ഈ ​ലി​സ്റ്റി​ൽ 72 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ നി​യ​മ​ന ശു​പാ​ർ​ശ ന​ൽ​കി​യ​തെന്നാ​ണ് പി​എ​സ്‍​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

🗞🏵 *ഉത്തര്‍പ്രദേശിലെ 16 ജില്ലകളിലെ 600 ഓളം ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി* . സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഷാര്‍ദ, സരിയു നദികള്‍ കരകവിഞ്ഞ് ഒഴുകുന്നുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അംബേദ്കര്‍ നഗര്‍, അയോധ്യ, അസംഗഡ്, ബഹ്റൈച്ച്, ബല്ലിയ, ബരാബങ്കി, ബസ്തി, ഡിയോറിയ, ഫാറൂഖാബാദ്, ഗോണ്ട, ഗോരഖ്പൂര്‍, ലഖിംപൂര്‍ ഖിരി, കുശിനഗര്‍, മൗസന്ത് കബീര്‍ നഗര്‍ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.

🗞🏵 *ഓഗസ്റ്റ് 31 മുതല്‍ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.* ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള തിയതികളില്‍ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു.

🗞🏵 *റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍* . സംസ്ഥാന സര്‍ക്കാരോ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോ മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെടാത്തത് കൊണ്ട് നാളെ മുതല്‍ വായ്പകള്‍ തിരിച്ചടച്ച്‌ തുടങ്ങണം.

🗞🏵 *മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഇളയ കുഞ്ഞ് അൻസീല (രണ്ടര ) മരിച്ചു. .* കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൂത്ത മകളും, അമ്മയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
 
🗞🏵 *ചൈനീസ് ഓൺലൈൻ ചൂതാട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള 15 ഓളം കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.* ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ തുടങ്ങിയ പതിനഞ്ചോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 46.96 കോടി രൂപ പിടിച്ചെടുത്തു. നിയമവിരുദ്ധമായി ഓൺലൈൻ ചൂതാട്ട റാക്കറ്റ് നടത്തിയ സംഭവത്തിൽ ഒരു ചൈനീസ് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഓൺലൈൻ കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്.

🗞🏵 *സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി.* കൊറോണ വൈറസ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.. 2021 ജനുവരിയോടെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഒരു വര്‍ഷത്തോളം വിദ്യാലയാന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.
 
🗞🏵 *കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു* . കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി

🗞🏵 *അത്യന്തം സമാധാനപരമായി കഴിഞ്ഞിരുന്ന സ്വീഡൻ എന്ന കൊച്ചു രാജ്യം ഇന്ന് കലാപ ഭൂമി ആയിരിക്കുന്നു* .വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളിൽ വെച്ചപോലെ മുസ്‌ലിം അഭയാർത്ഥികളെ സ്വീകരിച്ചതാണ് സ്വീഡന് ഈ ദുർഗതി വരാൻ കാരണമെന്നു ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ്. നോബിൾ മാത്യു . ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ ആരോപണം

🗞🏵 *രാജ്യത്ത് ആദ്യമായി കേരളത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില ഏര്‍പ്പെടുത്താന്‍ തീരുമാനം.* മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് തറവില ഏര്‍പ്പെടുത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറി ഉദ്പാദനത്തില്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിപണനം പ്രധാന പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നു

🗞🏵 *നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്, കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം.* അസി. കമ്മീഷണര്‍ എന്‍.എസ്. ദേവിനെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍നിന്നും ഒഴിവാക്കിയത്.സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നത് എങ്ങനെയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

🗞🏵 *തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിച്ച് ക്രൈസ്തവ സമൂഹത്തിന്റെ കണ്ണീരായി മാറിയ പാക്ക് പെണ്‍കുട്ടി മരിയ (മൈറ) ഷഹ്‌ബാസിന്റെ വീഡിയോ* . രണ്ടു പേരോടൊപ്പമാണ് മരിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തന്റെ അടുത്തിരിക്കുന്ന ഇവരില്‍ ഒരാള്‍ വക്കീലും മറ്റെയാള്‍ സഹായിച്ച ഒരു സഹോദരനുമാണെന്നും വീഡിയോയില്‍ മരിയ പറയുന്നുണ്ട്.
 
🗞🏵 *ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയ്ക്കു ബ്രസീലിലേക്കു സ്ഥലം മാറ്റം.* മാര്‍പാപ്പയുടെ ബ്രസീലിലെ പ്രതിനിധിയായാണു പുതിയ നിയമനം. വത്തിക്കാന്റെ ഇന്ത്യയിലെ പുതിയ സ്ഥാനപതിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ആര്‍ച്ച് ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയെ ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലേക്കു മാറ്റി നിയമിച്ചതായുള്ള പ്രഖ്യാപനം വത്തിക്കാന്‍ പ്രസ് ഓഫീസ് ഇന്നലെ ഉച്ചകഴിഞ്ഞാണ് അറിയിച്ചത്.

🗞🏵 *ഉദ്ഘാടനത്തിന് മുമ്പേ പാലം തകര്‍ന്നു വീണു.* മധ്യപ്രദേശിലെ സിയോണി ജില്ലയിലെ വൈഗംഗക്ക് കുറുകെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 140 മീറ്റര്‍ നീളമുള്ള പാലമാണ് തകര്‍ന്നു വീണത്

🗞🏵 *ഏറെ നാളായി കാത്തിരുന്നിട്ടും പിഎസ്‌സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് അനു എന്ന ഉദ്യോഗാര്ത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയും പിഎസ്‌സിയുടെ പിടിപ്പുകേടുമാണ് വ്യക്തമാക്കുന്നതെന്ന ആരോപണവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ.*

🗞🏵 *കിഴക്കന്‍ ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിന് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ നാവികസേന തങ്ങളുടെ മുന്‍നിര യുദ്ധക്കപ്പലുകളിലൊന്ന് ദക്ഷിണ ചൈനാക്കടലില്‍ വിന്യസിക്കുന്നു.* ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തിനെതിരെ ചൈനക്കാര്‍ എതിര്‍ക്കുന്നതും പരാതിപ്പെടുന്നതുമായ തെക്കന്‍ ചൈനാ കടല്‍ മേഖലയില്‍ നമ്മള്‍ ഒരു മുന്‍നിര യുദ്ധക്കപ്പല്‍ വിന്യസിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

🗞🏵 *ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ഇസ്രയേലില്‍ നിന്ന് കൂടുതല്‍ ഫാല്‍കണുകള്‍* ; റഫാലിന് പിന്നാലെ വ്യോമസേനയ്ക്ക് കരുത്താകാന്‍ അത്യാധൂനിക റഡാര്‍ വിമാനങ്ങള്‍. ഒരു ബില്യന്‍ യുഎസ് ഡോളര്‍ ചെലവില്‍ ഇസ്രയേലില്‍ നിന്നു രണ്ട് ഫാല്‍ക്കണ്‍ എഡബ്ല്യുഎസിഎസ് ആണ് വ്യോമസേന വാങ്ങുന്നത്. ഇസ്രയേല്‍ നിര്‍മ്മിത വ്യോമ മുന്നറിയിപ്പ്, നിയന്ത്രണ സംവിധാനങ്ങള്‍ ചേര്‍ന്ന ഫാല്‍ക്കണ്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

🗞🏵 *രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,935 രോഗികള്‍ സുഖം പ്രാപിച്ചതോടെ ഇന്ത്യയുടെ കോവിഡ് രോഗമുക്തരുടെ എണ്ണം 27 ലക്ഷം കടന്നു.* ഇതോടെ രോഗമുക്തി നിരക്ക് 76.61 ശതമാനമായി ഉയര്‍ന്നു. കോവിഡ് മുക്തരായ രോഗികള്‍ സജീവമായ കോവിഡ് കേസുകളുടെ 3.5 ഇരട്ടിയിലധികമാണ്.

🗞🏵 *രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,935 രോഗികള്‍ സുഖം പ്രാപിച്ചതോടെ ഇന്ത്യയുടെ കോവിഡ് രോഗമുക്തരുടെ എണ്ണം 27 ലക്ഷം കടന്നു* . ഇതോടെ രോഗമുക്തി നിരക്ക് 76.61 ശതമാനമായി ഉയര്‍ന്നു. കോവിഡ് മുക്തരായ രോഗികള്‍ സജീവമായ കോവിഡ് കേസുകളുടെ 3.5 ഇരട്ടിയിലധികമാണ്
 
🗞🏵 *ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അവരുടെ ജില്ലകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള നേതാക്കളെക്കുറിച്ച് ഇന്ത്യന്‍ യുവാക്കള്‍ അറിയേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി* . ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാന വശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുമ്പോള്‍ അത് അവരുടെ വ്യക്തിത്വത്തില്‍ പ്രതിഫലിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിമാസ മാന്‍ കി ബാത്ത് പരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

🗞🏵 *ഇനി ചൈനീസ് ആപ്പുകള്‍ക്ക് പകരം ഇന്ത്യന്‍ ആപ്പുകള്‍ ,വിവിധ ഇന്ത്യന്‍ ആപ്പുകളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി* . ഉത്സവങ്ങളുടെ സമയമാണെങ്കിലും കോവിഡ് ആളുകള്‍ക്കിടയില്‍ അച്ചടക്കബോധമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ ഒരു കളിപ്പാട്ട കേന്ദ്രമാക്കി മാറ്റുന്നതിനായി ഇന്ത്യയിലെ കളിപ്പാട്ട ക്ലസ്റ്ററുകള്‍ വികസിപ്പിച്ച്, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ വന്‍ശക്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
🗞🏵 *ഭീകരന്‍ മുഹമ്മദ് മുസ്തകീം ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ യുവാക്കളെ പരീശീലിപ്പിച്ചുരുന്നതായി റിപ്പോര്‍ട്ട്.* ഉത്തര്‍പ്രദേശിലെ യുവാക്കളെയാണ് ഇയാള്‍ ഇതിനായി തെരഞ്ഞെടുത്തത്. ഇതിനു പുറമെ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.

🗞🏵 *ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെ കൂട്ടായ പോരാട്ടം നടത്തുമെന്ന് ജമ്മു കശ്മീരിലെ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിജ്ഞ ചെയ്ത ഗുപ്കര്‍ പ്രഖ്യാപനത്തെ പ്രശംസിച്ചു കൊണ്ട് പാകിസ്ഥാനോട് രൂക്ഷമായി പ്രതികരിച്ച് ദേശീയ കോണ്‍ഫറന്‍സ് (എന്‍സി) പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല.* ”ഞങ്ങള്‍ ആരുടേയും പാവകളല്ല” എന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 *ഓണത്തിന്‍റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി* . റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം അന്താരാഷ്ട്ര ഉത്സവമാണ്. അതിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടും. ആഘോഷങ്ങള്‍ കരുതലോടെ വേണം. കൊവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളില്‍ അഭൂതപൂര്‍വമായ ലാളിത്യവും സംയമനവും കണ്ടു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കൊവിഡ് കാലത്ത് കാര്‍ഷിക ഉത്പാദനം കുറഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

🎋🌾🌱🌸🥥🌽🥙🦜🦚🐿️🦋

*ഇന്നത്തെ വചനം*
വിനാശത്തിന്‍െറ അശുദ്‌ധലക്‌ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.
പുരമുകളിലായിരിക്കുന്നവന്‍ താഴെ ഇറങ്ങുകയോ വീട്ടില്‍നിന്ന്‌ എന്തെങ്കിലും എടുക്കാന്‍ അകത്തു പ്രവേശിക്കുകയോ അരുത്‌.
വയലിലായിരിക്കുന്നവന്‍ മേലങ്കി എടുക്കാന്‍ പിന്തിരിയരുത്‌.
ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം.
ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
ദൈവത്തിന്‍െറ സൃഷ്‌ടികര്‍മത്തിന്‍െറ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ കഷ്‌ടതകള്‍ ആദിവസങ്ങളില്‍ ഉണ്ടാകും.
കര്‍ത്താവ്‌ ആദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്‌ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന്‌ ആദിവസങ്ങള്‍ ചുരുക്കി.
ഇതാ, ക്രിസ്‌തു ഇവിടെ; അതാ, അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്‌.
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന്‌ അടയാളങ്ങളും അദ്‌ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.
നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
മര്‍ക്കോസ്‌ 13 : 14-23
🎋🌾🌱🌸🥥🌽🥙🦜🦚🐿️🦋

*വചന വിചിന്തനം*
ജാഗ്രത

കള്ളമിശിഹാമാരും വ്യാജപ്രവാചകന്മാരും ഉയര്‍ന്നുവരും എന്ന് മുന്നറിയിപ്പ് നല്‍കുന്നത് യേശു തന്നെയാണ്. സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അത്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കുമെന്നും യേശു കൂട്ടിച്ചേര്‍ക്കുന്നു. ലോകത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും കാണുമ്പോഴും അറിയുമ്പോഴും യേശുവിന്റെ വാക്കുകള്‍ എത്ര ശരിയാണ് എന്ന് ബോധ്യമാകും.

തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാന്‍ കഴിവുള്ളവര്‍ ചുറ്റിലുമുണ്ട് എന്നത് സത്യത്തില്‍ നമ്മെ ഭയപ്പെടുത്തേണ്ട കാര്യമാണ്. ഇതിനെയൊക്കെ അതിജീവിക്കാനുള്ള വഴിയും യേശു നമുക്ക് പറഞ്ഞുതരുന്നുണ്ട് – ജാഗരൂകരായിരിക്കുക. സദാ ജാഗ്രത പുലര്‍ത്തുക.

മയക്കുന്ന പുഞ്ചിരിയിലും ആകര്‍ഷകമായ പെരുമാറ്റത്തിലും വിസ്മയിപ്പിക്കുന്ന വാക്പാടവത്തിലും പലപ്പോഴും മറഞ്ഞിരിക്കുന്നത് അപകടമായിരിക്കും – ‘പുറത്ത് പത്തിയും അകത്ത് കത്തിയും’ എന്ന് പഴമക്കാര്‍ പറയുംപോലെ. ആയതിനാല്‍, നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ വലിയ കഷ്ടതകളിലൂടെ കടന്നുപോകുമ്പോഴും വ്യജന്മാരെ തിരിച്ചറിയുന്ന കാര്യത്തിലും നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഇത് എളുപ്പമാണ്.

ജി. കടൂപ്പാറ
🎋🌾🌱🌸🥥🌽🥙🦜🦚🐿️🦋

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*