ഭാരത സർക്കാർ – കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം
ഭാരത സർക്കാരിന്‍റെ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട പ്രൊഫഷണൽ, സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2020-21 അധ്യായന വർഷത്തേക്ക് മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് നൽകുന്നു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം നൽകുന്ന പ്രസ്തുത സ്കോളർഷിപ്പ് ഭാരത സർക്കാരിന്‍റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി 2020 ആഗസ്റ്റ് 16 മുതൽ സമർപ്പിക്കാവുന്നതാണ്.

സമയപരിധി
പുതുതായി സ്കോളർഷിപ്പ് (ഫ്രഷ്) ഓൺലൈനായി അപേക്ഷിക്കുന്നതിനും കഴിഞ്ഞ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് പുതുക്കി (റിന്യൂവൽ ) അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2020 ഒക്ടോബർ 31.
യോഗ്യതകൾ
* അപേക്ഷകർ വിജ്ഞാന പ്രകാരമുള്ള മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സ്, ജൈന എന്നീ ഏതെങ്കിലും മതവിഭാഗത്തിൽപ്പെട്ടവരായിരിക്കണം.
* അപേക്ഷകർ ഇന്ത്യയിൽ തന്നെയുള്ള സ്വകാര്യ സർക്കാർ / കേന്ദ്രസർക്കാർ യൂണിവേഴ്സിറ്റികളിലോ /സ്ഥാപനങ്ങളിലെ/കോളേജുകളിലെ പഠിക്കുന്നവർ ആയിരിക്കണം.
* അപേക്ഷകർ പഠിക്കുന്ന കോഴ്സിന് ചുരുങ്ങിയത് ഒരു വർഷം അധ്യായന കാലയളവ് ഉണ്ടായിരിക്കണം.
* അപേക്ഷകർക്ക് മുൻ വാർഷിക ബോർഡ്/ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്ക് ഉണ്ടാകണം.
അപേക്ഷകർക്ക് ഉള്ള നിർദ്ദേശങ്ങൾ
അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (www. scholarships.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് www.minorityaffairs.gov.in എന്ന വെബ്സൈറ്റിലും ഈ ലിങ്ക് ലഭ്യമാണ്.
അപേക്ഷയ്ക്കുള്ള വിശദമായ നിർദ്ദേശങ്ങളും FreKuently Asked Question (FAQs) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ ഹോം പേജിൽ ലഭ്യമാണ്.
സ്കോളർഷിപ്പ് തുക തടസ്സമില്ലാതെ ലഭിക്കുന്നതിനായി അപേക്ഷകർ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് തന്നെ അപേക്ഷ സമയത്ത് നൽകേണ്ടതാണ്.
യൂണിവേഴ്സിറ്റി/ സ്ഥാപനങ്ങൾ/ കോളേജുകൾ
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാർത്ഥികൾ പഠിക്കുന്നതും, മുമ്പ് രജിസ്റ്റർ ചെയ്തിട്ട് ഇല്ലാത്തതുമായ എല്ലാ യൂണിവേഴ്സിറ്റികളും/ കോളേജുകളും/ സ്ഥാപനങ്ങളും 2020 ആഗസ്റ്റ് 31 നു മുമ്പായി നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ന്യുനപക്ഷ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് www.minorityaffairs.gov.in സന്ദര്‍ശിക്കാവുന്നതാണ്.(ഹെല്‍പ്പ്ലൈന്‍ നമ്പര്‍ (ടോള്‍ ഫ്രീ) 1800-11-20001 9am to 5pm തിങ്കള്‍ മുതല്‍ വെളളിവരെ അവധി ദിനങ്ങള്‍ ഒഴിച്ച്.