മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും 25 പേരെ കണ്ടത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 60 പേരെ രക്ഷപെടുത്തി.
എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ഏകദേശം 10 വര്‍ഷം പഴക്കമുള്ള കെട്ടിടം തിങ്കളാഴ്ച വൈകിട്ടോടെയാണ് തകര്‍ന്നത്.