ഇടയനില്ലാത്ത ആടുകളെ പോലെ, ജനത്തെ കണ്ടപ്പോൾ ഈശോയ്ക്ക് അവരോട് അനുകമ്പ തോന്നി. ഈശോയ്ക്ക് ജനത്തോടുള്ള അനുകമ്പയുടെ ദൃശ്യരൂപം ആണ് ഓരോ ദൈവവിളിയും. കാരണം ജനങ്ങൾ പരിഭ്രാന്തരും നിസ്സഹായരാണ്.
മറ്റൊരു വസ്തുത സുവിശേഷം ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ് ഓരോ ദൈവവിളിയും എന്നത്.
ഈശോ ജനങ്ങളോട് ഉദ്ബോധിപ്പിക്കുന്നു, വിളവിന്‍റെ നാഥനോട് വിള ഭൂമിയിലേക്ക് വേലക്കാരെ അയക്കാൻ പ്രാർത്ഥിക്കുവിൻ. അതിനാൽ ഓരോ ദൈവവിളിയും ദൈവത്തിന്‍റെ കരുണയുടെയും ജനങ്ങളുടെ പ്രാർത്ഥനയുടെയും ഫലമാണ്. അതുകൊണ്ട് ദൈവവിളി ആരുടേയും പ്രത്യേക ഗുണവിശേഷങ്ങൾ കൊണ്ട് ലഭിക്കുന്നതല്ല. തന്മൂലം ദൈവത്തോട് വിശ്വസ്തതയും ജനങ്ങളോട് കാരുണ്യത്തോടെ വർത്തിക്കാൻ ദൈവവിളി ലഭിച്ച എല്ലാവരും പരിശ്രമിക്കണം. ഇന്നത്തെ ലോകത്തിന്റെ വേദനകളിലും കഷ്ട്ടതകളിലും നട്ടം തിരിയുന്ന ജനത്തിന് ദൈവത്തിന്റെ സ്നേഹവും സന്തോഷവും പകരാൻ പ്രാപ്ത്തരായ ഇടയൻമാരെ നൽകണേ ദൈവവിളി പ്രാർത്ഥനയുടെ ഫലം ആകയാൽ നല്ല അജപാലകർ സഭയിൽ ഉണ്ടാകാൻ വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.

ഡി. ബെന്നി വെട്ടിത്താനം