ഇന്നത്തെ സുവിശേഷത്തിൽ കർത്താവ് നമ്മോട് പറയുന്നത് അവിടുത്തെ പിഞ്ചെല്ലുവാൻ ആഗ്രഹിക്കുന്നവൻ എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിക്കുക. സുവിശേഷത്തിൽ നമുക്ക് കാണാൻ സാധിക്കും കർത്താവ് ഓരോരുത്തരെയും വിളിക്കുന്നു, പക്ഷേ അവർ എല്ലാം തങ്ങളുടേതായ കാര്യങ്ങളിൽ വ്യാപൃതരാണ് അവിടുത്തെ വിളിക്ക് ഉത്തരം നൽകുന്നില്ല.
നമ്മുടെ ജീവിതത്തിൽ ഓരോരുത്തർക്കും അവരുടേതായ ദൗത്യങ്ങൾ ഉണ്ട് പക്ഷേ നമ്മൾ അത് മറന്നു നമ്മുടെ താൽപര്യങ്ങൾക്കനുസരിച്ച് പോകുന്നു ദൈവത്തിൻറെ വിളി ശ്രവിക്കുന്നുമില്ല. “ഈശോ പറഞ്ഞു കലപ്പയിൽ കൈ വച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗ രാജ്യത്തിന് യോഗ്യനല്ല” ( ലൂക്കാ 9:62). ഈ സുവിശേഷത്തിലെ മർമ്മപ്രധാനമായ ഭാഗം ആണിത്. നമ്മൾ അവൻറെ വിളി സ്വീകരിച്ചിട്ട് നമ്മുടേതായ സ്വാർത്ഥ താല്പര്യങ്ങൾക്കും ബാഹ്യ സുഖങ്ങളുടെയും പിന്നാലെ പോകുന്നത് ഒട്ടും ശരിയല്ല.
അവൻറെ വിളിക്ക് അനുസരിച്ച് ജീവിച്ചതിന് ഉത്തമ ഉദാഹരണമാണ് വിശുദ്ധ ഡൊമിനിക്.
സ്പെയിനിലെ കാസ്റ്റീൻ എന്ന സ്ഥലത്ത് ഒരു പ്രഭൂ കുടുംബത്തിൽ ജനിച്ച ഡൊമിനിക്കിന്, അക്കാലത്തെ ഏറ്റവും ഉയർന്ന വിദ്വാഭ്യാസം ലഭിച്ചു.എന്നിരുന്നാലും ആ നാട്ടിൽ ക്ഷാമം ഉണ്ടായപ്പോൾ തൻറെ പുസ്തകങ്ങൾ വിറ്റ് ദരിദ്രരെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്, നോക്കുക കർത്താവിനു വേണ്ടി എല്ലാം ഉപേക്ഷിക്കാൻ തയ്യാറായ ക്രിസ്തു ശിഷ്യന് ഉത്തമ ഉദാഹരണം.
മറ്റുള്ളവരിൽ ക്രിസ്തുവിനെ കാണാൻ സാധിക്കുന്നവർ ആണ് യഥാർത്ഥ ക്രിസ്തു ശിഷ്യർ. ക്രിസ്തുശിഷ്യൻ ആവുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും അവകാശമാണ് തങ്ങളുടെ ജീവിതംകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമ്പോഴാണ് ക്രിസ്തുവിൻറെ
ശിഷ്യരായി നാം മാറുക അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ.

ബ്രദര്‍. സാം കായലില്‍പറമ്പില്‍