ദൈവത്തിന് നമ്മോടുള്ള പ്രണയത്തെ വെളിപെടുത്തുന്നതും, ആ പ്രണയഭാവത്തിൽ നിന്ന് ഒരുതിരിയുന്ന പരിഭവവുമാണ് കൈത്താക്കാലം മൂന്നാം തിങ്കളാഴച്ചത്തെ സുവിശേഷ ഭാഗം
(മത്താ 23:34-39).
പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്‍റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു!
സ്നേഹം മനസിലാക്കപെടാതെ തിരസ്കരിക്കപെടുക എന്നതിനോളും വേദനിപ്പിക്കുന്നതായി ഒന്നും ഉണ്ടാവില്ല.
എത്ര വേദനിപ്പിച്ചിട്ടും, എത്രമാത്രം ആ സ്നേഹത്തെ മനസിലാക്കാതെ മറുതലിച്ചിട്ടും. ഉള്ളിലെ സ്നേഹം തെല്ലും കുറയ്ക്കാതേ കൂടുതൽ കൂടുതൽ സ്നേഹിക്കുക മാത്രം ചെയ്യുന്ന തമ്പുരാന്‍റെ സ്നേഹത്തിന്‍റെ ആഴം മനസിലാക്കാനും അവന്‍റെ ഉള്ളം വേദനിപ്പിക്കാതെ തിരികെ പ്രണയിക്കാനും ഉള്ള വിളിയാവട്ടെ ഈ തിരുവചനഭാഗം.