AD 537 ൽ ജസ്റ്റിനിയൻ ചക്രവർത്തി പണിതുയർത്തിയ ക്രൈസ്തവ ലോകത്തെ തന്നെ പഴക്കമേറിയതും വാസ്തുശില്പ വിസ്മയം കൊണ്ടു അനന്യവുമായ ഹഗിയ സോഫിയ ദേവാലയം മുസ്ലിംകളുടെ ആരാധനാലയം ആയി വീണ്ടും ഉപയോഗിക്കാൻ തുർക്കി ഗവണ്മെന്റ് ഇന്നലെ തീരുമാനിച്ചു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ യശസ്സ് ഉയർത്തിയ ഈ കത്തീഡ്രൽ കൊണ്സ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ ഓട്ടോമാൻസ് 1453 ൽ തന്നെ മോസ്‌ക് ആക്കിയിരുന്നു.അവിടെയുണ്ടായിരുന്ന വിശുദ്ധമായ പുരാതന ചിത്രങ്ങൾ നശിപ്പിക്കുകയും ഇസ്‌ലാമിക ചിഹ്നങ്ങൾ അവിടെ കുത്തിനിറയ്ക്കുകയും ചെയ്തു.1935ൽ തുർക്കി ഗവണ്മെന്റ് അതിനെ ഒരു മ്യൂസിയമാക്കി മാറ്റി ക്രൈസ്തവരോട് അനുഭാവം കാണിച്ചു. എന്നാൽ ഇസ്‌ലാമിക തീവ്രവാദികളുടെ നിർബന്ധത്തിന് വഴങ്ങി ഇന്നലെ വീണ്ടും അതിനെ മുസ്ലിം പള്ളിയായി പ്രഖ്യാസ്‌പിച്ചു.സെക്കുലറിസത്തിന്റെ പേരും പറഞ്ഞു ക്രൈസ്തവ ജനത നിർവ്വീര്യരായി തീർന്നതിന്റെ അനന്തരഫലം ആണിത്.