സര്‍ക്കാര്‍ പ്രകടന പത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് (സിഡിസി) സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി. തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സിഡിസി സംസ്ഥാന രക്ഷാധികാരി ഫാ. ജോണ്‍ അരീക്കല്‍ ആവശ്യപ്പെട്ടു.
പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംസം ഗ്രാന്റും സ്‌റ്റൈപ്പന്റും പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന അതേ അളവിലും അതേ സമയത്തും നല്‍കുക, ദളിത് െ്രെകസ്തവരുടെ വായ്പാ കുടിശിക പട്ടിക ജാതിക്കാരുടെ വായ്പയുടെ മാതൃകയില്‍ എഴുതിത്തള്ളുക, ദളിത് െ്രെകസ്തവര്‍ക്ക് പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. സിഡിസി സംസ്ഥാന ചെയര്‍മാന്‍ എസ്.ജെ. സാംസണ്‍, ജനറല്‍ കണ്‍വീനര്‍ വി.ജെ. ജോര്‍ജ്, ജില്ലാ കണ്‍വീനര്‍ ദിനകര്‍ ദേവരാജ് എന്നിവര്‍ നേതൃത്വം നല്‍കി.