എസ്.ആദികേശവൻ

സാമ്പത്തികമായി താഴെത്തട്ടിൽ ഉള്ള വിഭാ
ഗങ്ങൾക്കു വളരെ പ്രയോജനപ്രദമായ രണ്ടു
കേന്ദ്ര സർക്കാർ പദ്ധതികളാണ് പ്രധാന
മന്ത്രി ജൻ ധൻ യോജന അക്കൗണ്ടും പ്രധാന
മന്ത്രി കിസാൻ സമ്മാൻ നിധിയും.ഒന്ന് 2014ലും മറ്റൊന്ന് 2018 ലും ആണ് തുടങ്ങിയത്. പക്ഷെ
ഇന്നും അവബോധം ശരിക്കും ഇല്ലാത്തതു
കാരണം ഇതിന്റെ ഗുണം പലർക്കും ലഭിക്കാ
തെ പോകുന്നു. 1ജൻ ധൻ യോജന അക്കൗണ്ട്
ഇതൊരു സേവിങ്സ് അക്കൗണ്ട് തന്നെയാ
ണ്. ചെക്ക് ഇടപാടുകളോ മറ്റോ അധികം
ഇല്ലാത്ത സാധാരണ ക്കാർക്കു (കൂലിപ്പണി
ക്കാർ, വീട്ടുജോലിക്കു നിൽക്കുന്നവർ,
രുവിൽ ചെറിയ വ്യാപാരം ചെയ്യുന്നവർ മു
തലായവർക്ക്) വളരെ പ്രയോജനകരമാ
ണിത് .അക്കൗണ്ട് ചേരുമ്പോൾ ഇടപാടുകാരന്
ഒരു Rupay എടിഎം-ഡെബിറ്റ് കാർഡ് കര
സ്ഥമാക്കാം. അക്കൗണ്ട് ചേരുന്ന വ്യക്തി
ക്ക് ഈ കാർഡിനൊപ്പം തികച്ചും സൗജന്യ
മായി 2 ലക്ഷം രൂപയുടെ ആക്സിഡന്റ് ഇൻ
ഷുറൻസും ലഭിക്കും. മിനിമം ബാലൻസ് നി
ബന്ധന ഇല്ല. 3 മാസത്തിലൊരിക്കലെങ്കി
ലും എടിഎം-ഡെബിറ്റ് കാർഡ് ഉപയോഗി
ച്ചിരിക്കണമെന്ന ഒറ്റ നിബന്ധന മാത്രം.
ചെക്ക് ബുക്ക് ലഭ്യമല്ലെങ്കിലും, 6 മാസത്തെ ഇടപാടുകൾ കഴിഞ്ഞാൽ 10,000രൂപയുടെ ഓവർഡ്രാഫ്റ്റ് (വായ്പ) ഈ അക്കൗണ്ട് ഉള്ളവർക്ക് ബാങ്കുകൾ നൽകണം എന്നാണ് സർക്കാർ വ്യവസ്ഥ. കുടുംബത്തിൽ ഒന്നിൽ കൂടുതൽ ആൾക്കാർക്ക് ഇത്തരം അക്കൗണ്ട് ഉണ്ടെങ്കിൽ സ്ത്രീകൾക്ക്ലഭ്യമാക്കണം എന്നും സർക്കാർ നിഷ്കർഷിക്കുന്നു. ബാങ്കുകൾ ഇത് ന ൽകുന്നില്ലെങ്കിൽ ഈ പ്രശ്നം സംസ്ഥാ
നതല ബാങ്കേഴ്സ് കമ്മിറ്റിയിൽ സംസ്ഥാന
സർക്കാരിനും മറ്റ് അധികാരികൾക്കും ഇത്
ഉന്നയിച്ചു പരിഹാരം കണ്ടെത്താവുന്നതാ
ണ്. ജില്ലാതലത്തിൽ ബാങ്കേഴ്സ് കമ്മിറ്റികളിൽ കലക്ടർക്കും ഇത് ഉന്നയിച്ച് ഉപയോക്താക്കൾക്ക് അർഹതയുള്ള വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കാവുന്നതാണ്.
കേരളത്തിൽ ഏകദേശം 43 ലക്ഷം പേർ
ഇത്തരം അക്കൗണ്ട് എടുത്തിട്ടുണ്ട്. പക്ഷെ
സമാന വലുപ്പമുള്ള ഒഡീഷയിൽ 1.60കോടി അക്കൗണ്ടുകളാണ് ഉള്ളത്. ഹരിയാനയിൽ 75 ലക്ഷം. താരതമ്യേന നമ്മുടെ സംസ്ഥാനത്തു ഇത് കുറവെന്ന് കണക്കുകൾ
തെളിയിക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ,ഏപ്രിൽ മുതൽ മാസം 500 രൂപ വീതം കേന്ദ്ര സർക്കാർ ഏകദേശം 20 കോടി വനിതാ അക്കൗണ്ടുകാർക്ക് നൽകുകയുണ്ടായി. ഈ അക്കൗണ്ട് ഇല്ലെന്ന ഒറ്റക്കാരണം കൊണ്ട് കേരളത്തിൽ ഇതിന്റെ പ്രയോജനം പലർക്കും കിട്ടിയില്ല. അതുകൊണ്ട് ഇനിയെങ്കിലും തൊട്ടടുത്ത് ബാങ്കിൽ ഒരു ജൻധൻ അക്കൗണ്ട് തുറക്കുന്നത് താഴേത്തട്ടിൽ ഉള്ളവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഗുണം ചെയ്യും. മറ്റ് അക്കൗണ്ട് ഉണ്ടങ്കിൽ (സാധാരണ സേവിങ്സ് അക്കൗണ്ട് തുടങ്ങിയവ ) അവ 30 ദിവസത്തിനകം ക്ലോസ് ചെയ്യണം എന്നുമാത്രം.
കിസാൻ സമ്മാൻ പദ്ധതി ഈ പദ്ധതി പ്രകാരം എല്ലാ ചെറുകിട നാമമാത്ര കർഷകർക്കും പ്രതിവർഷം 6000 രൂപ ലഭിക്കുന്നു. 2 ഹെക്ടറിൽ കവിയാതെ കൃഷി ഭൂമി കൈവശമുള്ള എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കും,ചെറിയ തുണ്ട് ഭൂമിയാണെങ്കിൽപോ
ലും (മിനിമം ഇത്ര സെന്റ് ഭൂമി വേണമെന്ന്
സ്കീമിൽ പറയുന്നില്ല) സംസ്ഥാന സർക്കാർ അയയ്ക്കുന്ന ലിസ്റ്റ് അതേപടി സ്വീകരിച്ച് പൂർണമായും കേന്ദ്ര സർക്കാർ പണം നൽകുന്ന ഈ പദ്ധതി എല്ലാ ചെറുകിട കർഷകർക്കും നേട്ടമാണ്. ഈ സാമ്പത്തിക വര്ഷം 2000 രൂപ ഇതിനകം കർഷകർക്കു ലഭിച്ചു കഴിഞ്ഞു. കേരളത്തിൽ ഈ പ്രയോജനം കിട്ടിയിട്ടില്ലാത്ത ചെറുകിട നാമമാത്രകർഷകർ ഉണ്ടെങ്കിൽ (എത്ര ചെറിയ ഭൂമിയുടെ ഉടമയാണെങ്കിലും ശരി) ഈ പദ്ധതിയിൽ കൃഷി ഭവൻ വഴി ചേരാവുന്നതാ
ണ്. കേരള സർക്കാരിന്റെ കൃഷിവകുപ്പ് വെ
ബ്സൈറ്റിലും അപേക്ഷാഫോം ലഭ്യമാണ്.
പാട്ടം എടുത്തു കൃഷി ചെയ്യുന്നവർക്ക് ഈ സ്കീമിൽ ഇപ്പോൾ പ്രയോജനം ലഭ്യമല്ല. കൃഷി ചെയ്യുന്ന ഭൂമി ഉടമസ്ഥതയാണ്ഈ പദ്ധതിക്ക് ആധാരം.ചെറിയ തുകയാണെങ്കിൽക്കൂടി ഒരു ബാധ്യതയും കൂടാതെ കിട്ടുന്നതുകൊണ്ട് പരമാവധി സാധാരണക്കാരും ഈ രണ്ടു സ്കീമുകളും പ്രയോജനപ്പെടുത്തണം.