ആലപ്പുഴ • ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കുഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.കുളങ്ങളിലെ നെൽ തിലാപ്പിയ കൃഷി, അസം വാള കൃഷി,നാടൻ മത്സ്യകൃഷി, ശാസ്ത്രീയ കാർപ് കൃഷി, ഒരു നെല്ലും ഒരു
മീനും പദ്ധതി, ശുദ്ധജലാശയങ്ങളിലെ കൂടുകൃഷി, ഓരുജലാശയങ്ങളിലെ കൂടുകൃഷി, ശാസ്ത്രീയ ഓരുജല മത്സ്യക്കുഷി, ഒരു നെല്ലും ചെമ്മീനും പദ്ധതി, ശാസ്ത്രീയ ചെമ്മീൻ കൃഷി, പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ വിത്ത് ഉൽപാ
ദന യൂണിറ്റ് തുടങ്ങിയവയാണ് പദ്ധതികൾ,അപേക്ഷാ ഫോം മത്സ്യഭവനുകളിൽ നിന്നും ഫിഷറീസ് ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നു ലഭിക്കും.ജൂൺ 4നു മുൻപ് അപേക്ഷിക്കണം, 0477 2252814.