പ്രളയാനന്തര കേരളത്തിൻ്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ജൈവ ഗൃഹം പദ്ധതി നടപ്പാക്കുന്നു. കാർഷിക വിളകൾക്കൊപ്പം മൃഗ പരിപാലനം, കോഴി വളർത്തൽ, താറാവ് വളർത്തൽ , മത്സ്യ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ സംരംഭങ്ങൾ കൂടി ഉൾപ്പെട്ട സംയോജിത കൃഷിയാണ് ലക്ഷ്യമിടുന്നത്.
അഞ്ചു സെൻ്റ് മുതൽ അഞ്ച് ഏക്കർ വരെ സ്ഥലം കൈവശമുള്ള കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തും. സ്ഥല വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നൽകുന്ന ധനസഹായത്തിൻ്റെ വിവരങ്ങൾ ചുവടെ .
അഞ്ചു മുതൽ 30 സെൻ്റ് വരെ – 30,000 രൂപ,
31 മുതൽ 40 സെൻ്റ് വരെ – 40,000 രൂപ.
41 മുതൽ അഞ്ച് ഏക്കർ വരെ -50,000 രൂപ.
ധനസഹായത്തിൻ്റെ 70 ശതമാനം ആദ്യ വർഷവും 30 ശതമാനം രണ്ടാം വർഷവും മൂല്യനിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിലാകും നൽകുക. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കർഷകർ അതത് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.