ന്യൂഡൽഹി: നോവൽ കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക് ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഫരിദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യക്കോസ് ഭരണികുളങ്ങര രൂപതയിലെ ഇടവകകളുടെ ഭരണ സമിതി അഗംങ്ങളായ കൈക്കാരൻ മാരുമായി വീഡിയോ കോൺഫറൻസ് മുഖേന ചർചനടത്തുകയും ഓരോ ഇടവകയുടെയും അവസ്ഥ കളെപറ്റിയും പ്രവർത്തനങ്ങളെ പറ്റിയും ആരായു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സുരക്ഷിതരായിക്കണമെന്നും അതിനായി മുൻകരുതൽ എടുക്കണമെന്നും രൂപതാദ്ധ്യക്ഷൻ നിർദേശിച്ചു.

ലോക്ക് ഡൗൺ സാഹചര്യത്തിൽ ഇടവകകളിലും പുറത്തും ധാരാളം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളും വ്യക്തികളും ഉണ്ട് എന്നും അവരെ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രൂപ തയിലെ വിവിധ ഇടവകകൾ നടത്തി വരുന്ന എല്ലാ സേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വൈദീകരെയും കൈക്കാരൻ മാരെയും വിവിധ രീതികളിൽ അവർക്ക് സഹകരണം നൽകുന്ന ഇടവക ജനത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഈ മഹാമാരിയെ തരണം ചെയ്യാൻ നമ്മുക്ക് സാധിക്കും എന്ന പ്രത്യാശയും വിശ്വാസവും എല്ലാവർക്കും ഉണ്ടാകണമെന്നും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.

ആശങ്കാജനകമായ ഈ അവസ്ഥയിലും ഈ കാലഘട്ടത്തിൽ ഈ മീറ്റിങ്ങ് വളരെ ആരോഗ്യപരമായ പുതുപ്രതീക്ഷകൾ ഉണർത്തുന്നതായിരുന്നു എന്നും രൂപതാദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു. രോഗബാധയുടെ പശ്ചാത്തലത്തിൽ ഒരുമയുടെ സന്ദേശം നൽകുന്ന ഗാനങ്ങളും വീഡിയോകളും പ്രക്ഷേപണം ചെയ്യുന്നതിൽ പ്രോത്സാഹനം നൽകുന്നതോടൊപ്പം പ്രാർത്ഥനാ സഹായം ഉറപ്പ് നൽകുകയും ഇടവകകളിൽ ഐക്യം വളർത്താൻ ഓൺലൈൻ കൂട്ടായ്മകൾ നടത്തണമെന്നും അദ്ദേഹം അറിയിച്ചു.
സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വികാരിജനറാൾ ഫാ.ജോസ് വെട്ടിക്കൽ ജഡീഷ ൽ വികാറായ ഫാ.മാർട്ടിൻ പാലമറ്റം
രൂപതയുടെ കൂരിയാ അംഗങ്ങൾ എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തു.