പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) 2020-ലെ പ്രവേശനത്തിനായി നടത്തുന്ന ഓൺലൈൻ പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു.
ഓഗസ്റ്റിൽ ആരംഭിക്കുന്ന ബി.എസ്സി. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 21-നാണ്.അപേക്ഷാ രജിസ്ട്രേഷൻ ഏപ്രിൽ 21 മുതൽ മേയ് 20 വരെ നടത്താം.ആദ്യ കൗൺസലിങ് ജൂലായ് എട്ടിനും അന്തിമ കാൺസലിങ് ഓഗസ്റ്റ് 12-നും ആയിരിക്കും.
കോഴ്സുകൾ
ബി.എസ്സി. നഴ്സിങ്
മെഡിക്കൽ ലബോറട്ടറി ടെക്നോളജി
അനസ്തേഷ്യാ ടെക്നോളജി
കാർഡിയാക് ലബോറട്ടറി ടെക്നോളജി
ഡയാലിസിസ് ടെക്നോളജി
ബ്ലഡ് ബാങ്കിങ് ടെക്നോളജി
റേഡിയോ ഡയഗണോസിസ് ടെക്നോളജി
ന്യൂറോ ടെക്നോളജി
ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി
പെർഫ്യൂഷൻ ടെക്നോളജി
റേഡിയോ തെറാപ്പി ടെയ്നോളജി
ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്
എന്നീ അലൈഡ് ഹെൽത്ത് സയൻസസ് ബി.എസ്സി. പ്രോഗ്രാമുകളാണ് ഉള്ളത്.
എം.ബി.ബി.എസ്. പ്രവേശനത്തിന് ജിപ്മർ പ്രവേശനപരീക്ഷ നടത്തുന്നില്ല. ഈ വർഷത്തെ പ്രവേശനം നീറ്റ് യു.ജി. 2020 അടിസ്ഥാനമാക്കിയായിരിക്കും.വിശദാംശങ്ങൾക്ക് www.jipmer.edu.in -ൽ അനൗൺസ്മെന്റ്സ് ലിങ്കിലെ അറിയിപ്പ് കാണുക.