സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സ്ഥലത്ത് പ്രവാസികളുടെ ക്വാറന്‍റീന്‍ 14 ദിവസമാക്കണമോ എന്ന കാര്യത്തില്‍ വിദഗ്ധ സമിതി തീരുമാനമെടുക്കും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്രാവസികളുടെ മടങ്ങിവരവിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയായെങ്കിലും ക്വാറന്‍ീന്‍ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിത്തില്ല. പതിനാലു ദിവസം സര്‍ക്കാര്‍ എര്‍പ്പെടുത്തുന്ന സ്ഥലത്ത് തന്നെ ക്വാറന്‍ീനില്‍ കഴിയണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുന്നകാര്യത്തില്‍ അന്തിമതീരുമാനമായില്ല. ലോക്ഡൗണിന് ശേഷമേ മദ്യക്കടകള്‍ തുറക്കുകയൊള്ളൂ.