തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിങ്കളാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യും. ആറു ദിവസത്തെ ശമ്പളം മാറ്റിവച്ചാകും വിതരണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഹൈക്കോടതി പറഞ്ഞ പ്രകാരം ഓർഡിനൻസിലൂടെ ശമ്പള കട്ടിംഗ് നിയമസാധുതയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സംഘടനകൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. പ്രതിപക്ഷ സംഘടനയുടെ വാശി ജനങ്ങൾ അംഗീകരിക്കില്ല. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് സഹായം ചെയ്യുന്നതിന് വേണ്ടിയാണ് സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ചെടുക്കുന്ന പണം ഉപയോഗിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ചെലവ് കേന്ദ്രം വഹിക്കണം. സംസ്ഥാനങ്ങൾക്ക് അർഹമായ സഹായം നൽകാത്ത കേന്ദ്രസർക്കാർ നടപടി രാജ്യദ്രോഹമാണെന്നും തോമസ് ഐസക് പറഞ്ഞു.