തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ൪​ക്കാ൪ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ളം പി​ടി​ക്കാ​നു​ള്ള ഓ൪​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു. ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​റു ദി​വ​സ​ത്തെ ശ​മ്പ​ളം വീ​തം അ​ഞ്ചു മാ​സം പി​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് ദു​ര​ന്ത പ്ര​തി​ക​ര​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഓ​ർ​ഡി​ന​ൻ​സ്.