ന്യൂഡൽഹി: കോവിഡ് പരിശോധന വ്യാപകമായി രീതിയിൽ നടത്തുന്നതിനായി റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ ചൈനീസ് കന്പനികളിൽ നിന്നു കേന്ദ്ര സർക്കാർ വാങ്ങിയത് ഇരട്ടിവില കൊടുത്ത്. 245 രൂപ വിലയുള്ള കിറ്റ് ചൈനീസ് കന്പനികളിൽ നിന്ന് ഐസിഎംആർ 600 രൂപയ്ക്കാണു വാങ്ങിയതെന്നു ഡൽഹി ഹൈക്കോടതിയാണു കണ്ടെത്തിയത്. കൊള്ളലാഭമാണ് ഇടപാടിലൂടെ ലക്ഷ്യമാക്കിയതെന്നു കണ്ടെത്തിയ കോടതി, കിറ്റിന്റെ വില 33 ശതമാനം വെട്ടിച്ചുരുക്കി 400 രൂപ നിശ്ചയിച്ച് ഉത്തരവിട്ടു. പരിശോധനയിൽ കൃത്യമായ വിവരം നല്കിയതായി കണ്ടെത്തുകയും ഉപയോഗിക്കുന്നതു തടയുകയും ചെയ്ത കിറ്റിനാണ് അമിതവില കൊടുത്തു വാങ്ങിയതെന്നു തെളിഞ്ഞത്.
സംഭവം വിവാദമായതോടെ വിഷയത്തിൽ വ്യക്തത വരുത്തണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ചൈനീസ് കന്പനിക്കു നൽകിയ ഓർഡർ റദ്ദാക്കിയതായും അവർക്കു പണം നൽകിയിട്ടില്ലാത്തതിനാൽ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.