ദുരന്തത്തിലേക്കുള്ള ഇറ്റലിയുടെ ചേരുവ

ജിയോ കോമിനോ നിക്കൊളോസ്സോ 24.3.2020 ന് പ്രസിദ്ധീകരിച്ചത്.

ജിയോ കോമിനോ നിക്കാളോസ്സോ ഇറ്റലിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തു കാരനാണ്. ജന്മം കൊണ്ട് അമേരിക്കക്കാരനും ഇപ്പോൾ ഇറ്റലിയിലെ ലൊംബാർഡിയിൽ താമസവും ആണ്.

” ഞാൻ ഇവിടെ ഒറ്റക്ക് ഇരിക്കുമ്പോൾ ഇന്നലെ ഒറ്റ ദിവസം 743 മനുഷ്യർ കൂടി മരണത്തിന് കീഴടങ്ങി. 5249 പുതിയ കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്രാടെ 69176 പേർ രോഗബാധിതരാവുകയും 6820 പേർ മരണമടയുകയും ചെയ്തു. 8326 പേർ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നത് ആശ്വാസകരം തന്നെ.

ഇറ്റലിയുടെ വടക്ക് ഭാഗത്ത് ആൽപ്സ് മുതൽ സിസില, സാർ ഡീന കടപ്പുറം വരെയുള്ള നഗരങ്ങൾ നശിച്ചില്ലെങ്കിലും പ്രേത നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അൽപം ആഴ്ചകൾ മുമ്പ് വരെ ഇവ തുടിക്കുന്ന ടൂറിസ്റ്റ് , ബിസിനസ്സ് കേന്ദ്രങ്ങൾ ആയിരുന്നു.

ഷോപ്പുകളും സ്റ്റോറുകളും അടച്ചിരിക്കുന്നു. റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഉപഭോക്‌താക്കൾക്കായി തുറക്കുന്നില്ല. സ്കൂളുകൾ യൂണിവർ സിറ്റികൾ തിയറ്ററുകൾ മ്യൂസിയങ്ങൾ എല്ലാം അടച്ചുപൂട്ടി.

വത്തിക്കാൻ സിറ്റി പോലും അടച്ചുപൂട്ടി പട്ടാളം കാവൽ നിൽക്കുന്നു.

കാണാവുന്നിടത്തോളം തെരുവുകളും റോഡുകളും ശൂന്യമാണ്. ഇപ്പോൾ ഞങ്ങളുടെ നഗരങ്ങളിൽ മനുഷ്യരെ കാൾ പ്രാവുകളെയാണ് കാണുക. നമുക്കറിയാവുന്ന പലരും മരണപ്പെടുകയോ രോഗബാധിരാക്കുകയോ ചെയ്തതായി നാം അറിയുന്നു.

60 ലക്ഷം ഇറ്റലിക്കാർ ലോക്ക് ഡൗണിലാണ്. ഇപ്പോൾ ഒരു യുദ്ധഭൂമി പോലെയാണിവിടം, ഞങ്ങളുടെ സ്വന്തം വീട്ടിൽ ഞങ്ങൾ തടവുകാരായി മാറിയിരിക്കുന്നു.

അപ്പോൾ ആരാണിതിന് ഉത്തരവാദി. ഞാൻ ഈ വിഷയത്തിൽ ഗവേഷണം നടത്തിയപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

ഇതിനെല്ലാം ഒറ്റ കാരണമാണ്. കമ്യൂണിസം.

ഞാൻ വിശദീകരിക്കാം.

2014 ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിരൂപമായ പാർട്ടിറ്റോ ഡമോക്രിറ്റോയുടെ നേതാവായ മുൻ ഫ്ലോറൻസ് മേയർ മറ്റിയോ റെൻസി പ്രധാനമ ആയി തിരഞ്ഞെടുക്കപ്പെട്ടു.

റെൻസിയുടെ ഭരണം ഇറ്റലിക്ക് ദുരന്തങ്ങൾ സമ്മാനിച്ചു. ബാങ്കുകൾ പരാജയപ്പെട്ടു. റിട്ടയർമെന്റ് പ്രായം ഉയർത്തേണ്ടി വന്നു. അജ്ഞാതമായ കാരണങ്ങളാൽ പെൻഷൻ ഫണ്ടുകൾ തകരാൻ തുടങ്ങി. സെയിൽസ് ടാക്സ് നിരക്കുകൾ 18 ൽ നിന്ന് 20 ആയും 21, 22 ആയും വർദ്ധിച്ചു.

സാമ്പത്തികമായ ഈ തകർച്ചക്കാലത്ത് ചൈന വടക്കൻ ഇറ്റലിയിലെ റിയൽ എസ്റ്റേറ്റുകളും മറ്റു ബിസിനസ്സുകളും വാങ്ങിക്കൂട്ടാൻ തുടങ്ങി. ഇറ്റലിയുടെ ബിസിനസ്സുകൾ, ടെലി കമ്യൂണിക്കേഷൻ, വ്യവസായ, ഫാഷൻ മേഖലകൾ ചൈന കയ്യടക്കുന്നത് റെൻസി നോക്കി നിന്നു. എല്ലാ ഇറ്റാലിയൻ നിയമങ്ങളെയും യൂറ്റോപ്യൻ യൂനിയൻ വ്യാപാര കരാറുകളെയും നോക്കുകുത്തി ആക്കി ചൈന ഇറ്റാലിയൻ സാമ്പത്തിക മേഖല കയ്യടക്കിയപ്പോൾ ഉത്തരവാദപ്പെട്ട ആരും തന്നെ ഒരക്ഷരം മിണ്ടിയില്ല.

2014ൽ ചൈന 5 ബില്യൻ യൂറോ ഇറ്റാലിയൻ മാർക്കറ്റിലിറക്കി പല കമ്പനികളും പിടിച്ചടക്കി. 2016 ൽ അപമാനിതനായി റെൻസി പുറത്ത് പോവുമ്പോഴേക്കും ചൈന 52 ബില്യൻ യൂറോ ക്കുള്ള ഏറ്റെടുക്കലുകൾ നടത്തിക്കഴിഞ്ഞിരുന്നു.
പൊടി അടങ്ങിക്കഴിയുമ്പോഴേക്കും 27 % കമ്പനികൾ ചൈന സ്വായത്തമാക്കിക്കഴിഞ്ഞിരുന്നു.

ഇറ്റലിയുടെ 5 പ്രധാന ബാങ്കുകൾ ഇപ്പോൾ ചൈനയുടെ കയ് വശമാണ് . ഈ ബാങ്കുകൾ എല്ലാം റെൻസിയുടെ കാലത്ത് പെൻഷൻ ഫണ്ടുകൾ വകമാറ്റി ഉയർന്നു വന്നവ ആണ്. കുറച്ചു നാൾക്കും ചൈന മിലാനോ സ്റ്റോക്ക് എക്സ്ചേഞ്ച് ആരംഭിക്കുകയും ഇറ്റലിയുടെ സമ്പത്ത് മുഴുവൻ ചൈനയിലേക്ക് അടിച്ചു മാറ്റപ്പെടുകയും ചെയ്തു.

ഇറ്റലിയുടെ പ്രധാന ടെലിക്കാം കോർപ്പറേഷന്യം അതിന്റെ യൂട്ടിലിറ്റികളും ചൈനാ ഗവർമ്മെന്റ് കമ്പനികളുടെ കീഴിലായി.

ഫിയറ്റ് ക്രിസ്‌ലർ , പ്രിസ്മിയൻ , ടെർണാ എന്നിങ്ങനെ ഉള്ള ഓട്ടോമൊബൈൽ കമ്പനികളുടെ ഭൂരിപക്ഷ ഓഹരികൾ ചൈന കരസ്ഥമാക്കി.

യൂറോപ്പിലെ ഏറ്റവും പ്രധാന നൗക നിർമ്മാണ കമ്പനിയായ ഫെററ്റി യാച്ച് എന്ന കമ്പനിയും ചൈനയുടെ കീഴിലായി. പക്ഷെ ചൈന ഏറ്റവുമധികം നിക്ഷേപം നടത്തിയത് ഇറ്റലിയുടെ ഫാഷൻ മേഖലയിലാണ്. പ്രധാനപ്പെട്ട ഫാഷൻ വ്യവസായങ്ങൾ എല്ലാം 100% ചൈനാ ഉടമസ്ഥതയിലുള്ളതാണ്,

ഈ ചൈനീസ് അധിനിവേശമെല്ല്ലാം നടന്നുകൊണ്ടിരിക്കുമ്പോൾ റെൻസി എല്ലാത്തിനും കുട പിടിച്ചു കൊണ്ടിരിക്കുക ആയിരുന്നു. എല്ലാ വിധ കസ്റ്റംസ് നിയമങ്ങളും കാറ്റിൽ പരത്തി ആയിരുന്നു ചൈനക്ക് റെൻസി പട്ടു പരവതാനി വിരിച്ചു കൊടുത്തത്.

റെൻസിയുടെ സഹായത്തോടെ ലക്ഷക്കണക്കിന് ചൈനക്കാർ നിയമവിരുദ്ധമായി മിലാനോ വഴി കടന്നുവരികയും പണവും സാങ്കേതിക വിദ്യയും കോർപ്പറേറ്റ് രഹസ്യങ്ങളും കടത്തിക്കൊണ്ടു പോവുകയും ചെയ്തു.

2016 ൽ ഒരു ഭരണമാറ്റം ഉണ്ടായപ്പോഴാണ് ഈ അനധികൃത കുടിയേറ്റം അവസാനിച്ചത്.

തുടർന്ന് വന്ന ലെഗാ നോർഡ് പാർട്ടിയുടെ മറ്റിയോ സാൽവിനിയുടെ ഗവർമ്മെണ്ട് അധിക നാൾ നീണ്ടു നിന്നില്ല. തുടർന്ന് വന്ന കമ്യൂണിസ്റ്റ് പിന്തുണയുള്ള സർക്കാർ ഇറ്റലിയുടെ അതിർത്തികൾ വീണ്ടും ചൈനക്ക് തുറന്ന് കൊടുത്തു. വുഹാനിൽ നിന്ന് ആയിരക്കണക്കിന് ചീനക്കാർ വീണ്ടും ചൈനയിലേക്ക് കടന്ന് വന്നു. വുഹാൻ ആയിരുന്നു ചൈനീസ് വൈറസിന്റെ പ്രഭവ കേന്രം.

ഇറ്റലിയുടെ ആരോഗ്യ മേഖലക്ക മാറ്റിവച്ച പണം അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടി ചിലവഴി ച്ചു.
ഗവർമ്മെന്റിന്റെ കഴിവുകേട് കാരണം തൊഴിലില്ലായ്മ കുതിച്ചുയർന്നു. വരുമാനം കണ്ടെത്താൻ ജോലി ചെയ്യുന്നവരുടെ നികുതികൾ കുത്തനെ വർദ്ധിപ്പിച്ചു.

ഇറ്റലിയിലെ അൽഭുതകരമായ ഒരു ടാക്സിനെ പറ്റി പറയാം. നിങ്ങളുടെ വീടിന്റെയോ ബാൽക്കണിയുടെ യോ നിഴൽ ഭൂമിയിൽ പതിക്കുക ആണെങ്കിൽ നിങ്ങൾ ഒരു ഷാഡോ ടാക്സ് അടക്കണം , ഇതിൽ കൂടുതൽ ഞാൻ എന്തെങ്കിലും പറയണമോ.

എനിക്ക പറയാനുള്ളത് എന്തെന്നാൽ ചൈന വൈറസിനെ ഇറ്റലിയിലേക്ക് കൊണ്ടുവന്നു എന്നതിൽ ഉപരി തീവ്ര ഇടത് പക്ഷ രാഷ്ട്രീയമാണ് അതിന് എല്ലാ തുണയും നൽകിയത് എന്നാണ്.