നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടർ അനുപം മിശ്രയ്ക്കെതിരെ കേസ്.മിശ്ര മുങ്ങിയ വിവരം അറിയിക്കാതിരുന്ന ഇദ്ദേഹത്തിന്റെ ഗൺമാനെതിരെയും കേസെടുക്കും. വിവരം മറച്ചുവച്ചതിനാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ഉത്തരവിറക്കി. മിശ്ര ഇപ്പോൾ കാൺപൂരിലാണെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ മൊബൈൽ ലൊക്കേഷൻ കാൺപുരിലാണ്.
വിദേശത്ത് മധുവിധു കഴിഞ്ഞെത്തിയ അനുപം മിശ്ര കൊല്ലത്ത് നിരീക്ഷണത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതി യിലെത്തിയപ്പോള്‍ മിശ്ര അവിടെയുണ്ടായിരുന്നില്ല.