നിലവിലുള്ള വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടെന്ന് കെഎസ്‌ഇബി വൈദ്യുതി റഗുലേറ്ററി കമീഷനെ അറിയിച്ചു. സംസ്ഥാനത്ത് അടുത്ത രണ്ടുവർഷത്തേക്കുള്ള വൈദ്യുതി താരിഫ് നിശ്ചയിക്കാൻ കമീഷൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയപ്പോഴാണ് കെഎസ്‌ഇബി നിലപാട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ 2022 മാർച്ച് വരെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടില്ല.
2019 ജൂലൈയിൽ സംസ്ഥാനത്ത് താരിഫ് വർധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും ഉടൻ നിരക്ക് വർധന ആവശ്യമില്ലെന്നാണ് കെഎസ്‌ഇബിയുടെ അഭിപ്രായം. ബോർഡിന്റെ സാമ്പത്തിക സ്ഥിതി ഭേദപ്പെട്ട നിലയിലാണ്. നിലവിലെ സാഹചര്യത്തിൽ നിരക്ക് കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ബോർഡ് കണക്കുകൂട്ടുന്നു. ഇക്കാരണങ്ങളാലാണ് നിരക്ക് വർധന ആവശ്യപ്പെടാത്തത്. മാർച്ച് 31നാണ് നിലവിലുള്ള താരിഫ് നിരക്കുകളുടെ കാലാവധി അവസാനിക്കുന്നത്.
നിലവിലുള്ള താരിഫ് രണ്ടുവർഷത്തേക്ക് കൂടി തുടരുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കമീഷനെ അഭിപ്രായം സെക്രട്ടറി, വൈദ്യുതി റഗുലേറ്ററി കമീഷൻ, കെപിഎഫ്‌സി ഭവനം, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കാം. അവസാന തീയതി 27