ആഗോള സമൂഹത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ മലങ്കര കത്തോലിക്ക അതിരൂപതയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ തിരുമണിക്കൂര്‍ ആരാധന നടത്തുവാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസിന്റെ നിര്‍ദ്ദേശം. ഇന്ന്‌ (മാര്‍ച്ച് 18) വൈകീട്ട് ഏഴു മുതല്‍ എട്ടുവരെ ആരാധന നടത്തുവാന്‍ വൈദികര്‍ക്കും സന്യസ്ഥര്‍ക്കുമാണ് ബിഷപ്പ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

അതേസമയം വിശ്വാസികള്‍ അവരുടെ ഭവനങ്ങളില്‍ സന്ധ്യാനമസ്കാരവും ജപമാലയും കരുണ കൊന്തയും നടത്തുവാന്‍ വൈദികര്‍ നിര്‍ദ്ദേശം നല്‍കണം. വിശ്വാസത്തോട് കൂടിയുള്ള ദൈവമക്കളുടെ പ്രാര്‍ത്ഥന എല്ലാ വൈറസുകളെയും ഇല്ലാതാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ദൈവത്തിന് ഒന്നും അസാധ്യമല്ലായെന്ന ഉറച്ച ബോധ്യത്തോടെ തിരുമണിക്കൂര്‍ ആചരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരാമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു.