വാർത്തകൾ
🗞🏵 *ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു.* ഡല്‍ഹി ജനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
🗞🏵 *ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി* . കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പിന്തുണ നല്‍കിയവര്‍ക്ക് നന്ദിയും അറിയിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
🗞🏵 *റവ. ഫാ. തോമസ് ചാത്താംപറമ്പിൽ സിഎംഐ സന്യാസസഭയുടെ പുതിയ പ്രയോർ ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ടു.* റവ. ഫാ. പോൾ അച്ചാണ്ടി സ്ഥാനമൊഴിഞ്ഞ അതിന് പകരമായി ആണ് ഇദ്ദേഹം സ്ഥാനമേൽക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്. സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിലെ അംഗമാണ്.
🗞🏵 *കൊല്ലംതെന്മലയില്‍ 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.* സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിനിയായ ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്ന് പേരുള്ള സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. തെന്മല ഒറ്റക്കല്‍ കുരിശുംമൂടിന് സമീപത്തായാണ് സംഭവം
🗞🏵 *നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി പുതിയ ഹർജിയുമായി കോടതിയിൽ.* പ്രതികളിലൊരാളായ വിനയ് ശര്‍മ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയിലെ നടപടിക്രമത്തില്‍ വീഴ്ചയുണ്ടെന്നും ഭരണഘടനാപരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പുതിയ ഹര്‍ജി.
🗞🏵രാജ്യത്ത് കൊറോണ ബാധ പടരുന്നതിനെതിരെ കർശന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി *പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി അവാര്‍ഡ് വിതരണ ചടങ്ങ് നടത്തിയിരിക്കുകയാണ്* . സംസ്ഥാനത്ത് വൻ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
🗞🏵 *ബഹ്റിനില്‍ രണ്ട് മലയാളികള്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.* സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് രണ്ടു പേരും. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊറോണ വൈറസിന്റെ 11 പുതിയ കേസുകള്‍ കൂടി വ്യാഴാഴ്ച യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു
🗞🏵 *കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആക്കിയ വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു.* യു.കെയില്‍ നിന്ന് എത്തിയ ഇവരെ ഇന്നലെയാണ് നിരീക്ഷണത്തിലാക്കിയിരുന്നത്.
🗞🏵 *കൊപ്രയുടെ താങ്ങുവില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം.* മില്‍ കൊപ്രയുടെ താങ്ങുവില 9521 രൂപയില്‍ നിന്ന് 9960 രൂപയായി ഉയര്‍ത്തി. കേരളത്തിലടക്കം 30 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
🗞🏵 *വിലക്ക് ലംഘിച്ച് ജനാധിപത്യകേരള കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി മുവാറ്റുപുഴയില്‍ ചേർന്നു.* കോവിഡ് നിയന്ത്രണം നിലനില്‍ക്കേ 200ലധികം പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ലയനം തീരുമാനിക്കാനാണ് യോഗം. സംഭവം വിവാദമായതോടെ യോഗം നിര്‍ത്തി.
🗞🏵 *ഇന്ത്യൻ ആർമിയിൽ സൈനികരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.* അവസാന തിയതി 2020 ഏപ്രിൽ 19. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുവാനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
🗞🏵 *സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഉത്തരവിറങ്ങി*
🗞🏵 *കേന്ദ്ര സര്‍വീസിലെ 4.75 ലക്ഷത്തിലധികം ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് കേന്ദ്ര പഴ്‌സണല്‍, പരാതി പരിഹാര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.*
🗞🏵 *കോവിഡ് ഭീതിയിൽ ഇറ്റലിയിൽ കഴിയുന്ന മലയാളികളുടെ കൂട്ടത്തിൽ എം.എൽ.എ.യുടെ ഭാര്യയും.* യാത്ര പ്രശ്നങ്ങളെ തുടർന്ന് പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്സിന്റെ ഭാര്യയും കാമറിനോ സർവകലാശാലയിൽ ഗവേഷകയുമായ ഷഫക് ഖാസിം ഇറ്റലിയിൽ കുടുങ്ങിയിരിക്കുകയാണ്.
🗞🏵 *കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയില്‍ നിന്നും മുഖം പുനഃസൃഷ്ടിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.* സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തലയോട്ടിയിലൂടെ ആളെ തിരിച്ചറിയാനുള്ള ശ്രമം. കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മാശാനത്തില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. ശ്മശാനത്തിൽ നിരവധി ഇടങ്ങളിൽ കുഴിച്ച ശേഷമാണ് തലയോട്ടി കണ്ടെത്തിയത്.
🗞🏵 *ടി പി വധക്കേസ് മുഖ്യപ്രതി കുഞ്ഞനന്തന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.* സിപിഎം നേതാവായ കുഞ്ഞനന്തന്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ചികിത്സയുടെ ഭാഗമായാണ് മൂന്ന് മാസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
🗞🏵 *കോവിഡ് 19നെ തടയാൻ മദ്യവും പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കണമെന്ന് സന്ദേശമയച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു.* ബധിര-മൂക വിദ്യാർഥികൾക്ക് ആംഗ്യഭാഷയിലാണ് ഇയാൾ സന്ദേശമയച്ചത്. പ്രതി കൊടുങ്ങല്ലൂർ സ്വദേശിയെന്നാണ് സൂചന.
സംസ്ഥാനത്തെ ബധിര-മൂക വിദ്യാർഥികളുടെ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്.
🗞🏵 *ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡറ്റനും കോവിഡ് ബാധ സ്ഥിരീകരിച്ചു.* വെള്ളിയാഴ്ച ഉച്ചയോടെയാണ് ആഭ്യന്തര മന്ത്രി പീറ്റർ ഡറ്റന് വൈറസ് ബാധ സ്ഥിരീകരിച്ചത്. “രാവിലെ പനിയും തൊണ്ടവേദനയുമായാണ് ഉണർന്നെഴുന്നേറ്റത്” -പീറ്റർ ഡറ്റൻ പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ ക്വീൻസ്ലാന്റ് ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടതായും കൊവിഡ്-19 പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു.
🗞🏵 *കോട്ടയത്ത് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചത് കോവിഡ് മൂലമല്ലെന്ന് ആരോഗ്യവകുപ്പ്.* കോട്ടയം ചെങ്ങളത്ത് രണ്ടാം ഘട്ടത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ശശിധരനാണ് മരിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായതിനാൽ തന്നെ കോവിഡ് ആണോ എന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ മരണകാരണം കോവിഡ് അല്ലെന്ന് കോട്ടയം ജില്ലാ കള്കടർ പറഞ്ഞു.
🗞🏵 *കോവിഡ് 19 സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങളോട് സര്‍ക്കാരും ആരോഗ്യമന്ത്രിയും സംയമനത്തോട് മറുപടി പറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍.* കോവിഡ് 19 സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘എത്രയെത്ര മഹാന്‍മാരായ പ്രതിപക്ഷ നേതാക്കളിരുന്ന കസേരയാണിത്. ആ കസേരയ്ക്ക് ഒരു ചെറിയ ബഹുമാനം കൊടുക്കണ്ടേ. അദ്ദേഹത്തിന്റെ സംശയം സോഷ്യല്‍മീഡിയയിലിട്ടതിന്റെ പേരില്‍ എന്തൊക്കെയാണ് പറഞ്ഞത്.’- മുനീര്‍ ചോദിച്ചു.
🗞🏵 *ബെംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊറോണ സ്ഥരീകരിച്ചതായി ഗൂഗിള്‍ ഇന്ത്യ.* “ബെംഗളൂരു ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഇയാള്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അപ്പോള്‍ മുതല്‍ ഇയാളെ ക്വാറന്റൈനിലാക്കിയിരുന്നു. ഇയാളോട് അടുത്ത് ഇടപഴകിയ സഹപ്രവര്‍ത്തകര്‍ സ്വയം ക്വാറന്റൈന് വിധേയരാകണം.” – ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
🗞🏵 *കൊറോണ വൈറസ്(കോവിഡ് -19) ബാധയെ തുടർന്ന് കുവൈറ്റിലേക്കുള്ള എല്ലാ വിമാനസർവീസുകളും എയർ ഇന്ത്യ നിർത്തിവച്ചു.* റോം, മിലാൻ, സിയൂൾ എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഏപ്രിൽ 30 വരെയുള്ള സർവീസുകളാണ് താത്കാലികമായി നിർത്തിയത്. ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഗോവ, മുംബൈ എന്നിവിടങ്ങളിൽനിന്ന് കുവൈറ്റിലേക്ക് സർവീസ് നടത്തുന്നുണ്ട്.
🗞🏵 *കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് സന്തോഷകരമായ തീരുമാനവുമായി മോദി സർക്കാർ.* കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് 4 ശതമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
🗞🏵 *ഉത്തർപ്രദേശിലെ ഉന്നാവിൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന് കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ശിക്ഷ വിധിച്ചു.* പത്ത് വർഷം തടവ് ശിക്ഷയാണ് സെന്‍ഗാറും,സഹോദരനും ഉൾപ്പെടെ കേസിലെ ആറ് പ്രതികൾക്കും ഡൽഹിയിലെ തീസ് ഹസാരി കോടതി വിധിച്ചത്. സെൻഗാറും സഹോദരനും പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
🗞🏵 *ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിലല്ലാതെ ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ദൈവത്തിനു നന്ദി പറയുന്നതായി ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജിം ഓ നീൽ.* “ദൈവത്തിന് നന്ദി, ഇത് ഇന്ത്യയെപ്പോലെ എവിടെയെങ്കിലും ആരംഭിച്ചില്ല, ഇന്ത്യന്‍ നേതൃത്വത്തിന് വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടാകുമായിരുന്നെന്ന് കരുതുന്നില്ല. അതാണ് ചൈനീസ് മോഡലിന്റെ നല്ല വശം, ബ്രസീലിനെക്കുറിച്ചും നിങ്ങൾക്കും അങ്ങനെ പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. “- ജിം ഓ നീൽ പറഞ്ഞു.
🗞🏵 *കണ്ണൂർ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.* വിവിധ ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നുമാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.നഗരത്തിലെ തെക്കി ബസാർ സ്റ്റേഡിയം, പ്ളാസ തുടങ്ങിയ സ്ഥലങ്ങളിലെ പത്തോളം ഹോട്ടലുകൾ, കുൾ ബാറുകൾ, റസ്‌റ്റോറന്റ് എന്നിവടങ്ങളിൽ നിന്നാണ് പഴകിയ പാൽ, പഴങ്ങൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.
🗞🏵 *മാർച്ച് 5 ന് സ്പൈസ്ജെറ്റ് വിമാനത്തില്‍ #SG54 # ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് ഇന്നലെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു.ഇയാള്‍ അന്നേ ദിവസം രാത്രി 10:45 നും 12:00 നും ഇടയിൽ വൈദ്യരങ്ങാടി, മലബാർ പ്ലാസ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2371471 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.*
🗞🏵 *കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ.* ജ്യോതിരാധിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ അത്ഭുതമില്ലെന്നും നഗ്മ പറഞ്ഞു.സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് നിര്‍ഭാഗ്യകരവും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുമാണെന്ന് ചുണ്ടിക്കാട്ടി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് നഗ്മയുടെ ട്വീറ്റ്.
🗞🏵 *ഹരിയാനയിലെ മനേസറിലുള്ള സൈനിക ക്യാമ്പിൽ നിരീക്ഷണത്തിലുള്ള ഒരാൾക്ക് കുടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.* ഇറ്റലിയിൽ നിന്ന് തിരികെ എത്തിയ വ്യക്തിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയിലെത്തിയ ആരോഗ്യ സംഘം ഇന്ത്യക്കാരെ പരിശോധിച്ച് തുടങ്ങി.
🗞🏵 *പ്രണയിക്കുന്നവർക്ക് രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി കുറച്ച് പാടുപെടും. പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ എത്തിയതോടെയാണ് വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നത് പ്രയാസമായി മാറിയിരിക്കുന്നത്.* ഇനി മുതൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തണം.വിവാഹിതരാവുന്ന കക്ഷികൾ ഒരു ഗസറ്റഡ് ഓഫിസർ യഥാവിധി സാക്ഷ്യപ്പെടുത്തിയ അവരുടെ രണ്ട് സെറ്റ് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ വിവാഹ നോട്ടിസിനൊപ്പം സമർപ്പിക്കണം. വിവാഹ നോട്ടിസ് ബുക്കിലും സാക്ഷ്യപത്ര ബുക്കിലും ഒട്ടിക്കാനാണ് ഇത്.പരിചയമുള്ള ഗസറ്റഡ് ഓഫിസറാകും ഫോട്ടോകൾ സാക്ഷ്യപ്പെടുത്തുക. ഇവർ വധൂ വരന്മാരുടെ ബന്ധുക്കളെ വിവരമറിയിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വിവാഹത്തിനുള്ള അപേക്ഷ നൽകും മുമ്പേ തന്നെ മുടങ്ങിപ്പോയേക്കാം.
🗞🏵 *നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ ലാലിന്റെ സാക്ഷി വിസ്താരം പൂർത്തിയായി.* കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് രഹസ്യ വിസ്താരം നടന്നത്.
കഴിഞ്ഞ മാസം ആറാം തീയതി ലാലിന്റെ പ്രോസിക്യുഷൻ വിസ്താരം പൂർത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ എതിർവിസ്താരമാണ് ഇന്ന് നടന്നത്.
🗞🏵 *പുതിയ സ്പോർടിംഗ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പരിശീലകൻ ഈൽകോ ഷറ്റോരി പുറത്തേക്കെന്ന് റിപ്പോർട്ട്.* സ്കിൻകിസിൻ്റെ തന്ത്രങ്ങൾക്കനുസരിച്ചാണ് വരുന്ന സീസണിൽ ടീമിനെ രൂപപ്പെടുത്തുക എന്നും ആ തന്ത്രങ്ങളിൽ ഷറ്റോരി ഇല്ലെന്നുമാണ് സൂചന. ക്ലബ് ഇതുവരെ ഷറ്റോരിയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സൂചനയുണ്ട്.
🗞🏵 *കോട്ടയത്ത് കൊവിഡ് 19 ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത മെയില്‍ നഴ്‌സുമാരെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടതായി പരാതി.* ബന്ധുക്കളും അയല്‍വാസികളും ഒറ്റപ്പെടുത്തുന്നതിനാല്‍ വീട് ഒഴിഞ്ഞു നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനെ സമീപിച്ചപ്പോള്‍ മോശം പെരുമാറ്റം ഉണ്ടായെന്നും ഇവര്‍ ആരോപിച്ചു. സംഭവം വാര്‍ത്തയായതോടെ ആശുപത്രി ക്വാര്‍ട്ടേഴ്‌സില്‍ ഇവർക്ക് താമസ സൗകര്യം ഒരുക്കി നല്‍കി. എന്നാല്‍ ഒരാഴ്ച്ചയ്ക്കകം ഒഴിഞ്ഞു നല്‍കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
🗞🏵 *കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചു.* ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചു എന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
🗞🏵 *ജമ്മു കശ്മീരിൽ കരുതൽ തടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു.* ഇത് സംബന്ധിച്ച ഉത്തരവ് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലാണ് പുറത്തു വിട്ടത്.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിനു പിന്നാലെ ഏഴ് മാസത്തെ കരുതൽ തടങ്കലിന് ശേഷമാണ് ഫറുഖ് അബ്ദുള്ള മോചിതനാവുന്നത്.
🗞🏵 *പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും പിന്നീടാകം, ഈ മഹാദുരന്തത്തെ നേരിടുന്ന സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.* നിയമസഭയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
🗞🏵 *കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ അപേക്ഷിച്ച അര്‍ഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.*
🗞🏵 *കർണാടകത്തിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില് മാളുകളും വിദ്യാഭ്യസ സ്ഥാപനങ്ങളും യൂണിവേര്സിറ്റികളും സിനിമ ശാലകളും പബ്ബുകളും ഒരാഴ്ചത്തേക്ക് അടച്ചിടണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആവശ്യപ്പെട്ടു.* മന്ത്രി സഭ സമ്മേളനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില് ആണ് മുഖ്യമന്ത്രി ഇത് അറിയിച്ചത്.
🗞🏵 *നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയ 22 പേര്‍ക്ക് കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തി*. ഇവരെ ആലുവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗം സംശയിക്കുന് നാലുപേര്‍ ഇറ്റലിയില്‍നിന്നും വന്നവരാണ്.
🗞🏵 *പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു .* പണം തട്ടിയവരില്‍ നിന്നും മുഴുവന്‍ തുകയും തിരിച്ചു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🗞🏵 *തൃശ്ശൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ 385 പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.* ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ രോഗി സഞ്ചരിച്ച സ്ഥലങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 385 പേരെ കണ്ടെത്തിയതെന്ന് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
🗞🏵 *സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 54-ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു.* മാര്‍ച്ച് 9,10 തീയതികളില്‍ നടന്ന ദ്വിദിന സെമിനാര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആമുഖപ്രഭാഷണവും എല്‍.ആര്‍.സി. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണവും നടത്തി.
🗞🏵 *കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ രോഗം പകരാന്‍ സാധ്യതയുള്ള ആള്‍ക്കൂട്ട ഇടങ്ങളായ ബീവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാത്തത് അനീതിയാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറിയേറ്റ് യോഗം ചൂണ്ടിക്കാട്ടി.* ആളുകള്‍ സംഘം ചേരുന്ന മതപരവും സാംസ്കാരികവും രാഷ്ട്രീയവുമായ എല്ലാ ചടങ്ങുകളും വേണ്ടെന്നുവയ്ക്കുകയും വിദ്യാലയങ്ങള്‍ വരെ അടച്ചുപൂട്ടുകയും ചെയ്ത പശ്ചാത്തലത്തില്‍ മദ്യശാലകള്‍ പൂട്ടാതിരിക്കുന്നതു രോഗസാധ്യത വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടികളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
🗞🏵 *പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 2020-ലെ ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം മുന്നൂറ്റിഅന്‍പതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആനംബ്രാ ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി). “നൈജീരിയ* പ്രതിരോധമില്ലാത്ത ക്രിസ്ത്യാനികളുടെ കൊലക്കളം” (Nigeria: A Killing Field Of Defenseless Christian) എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉള്ളത്.
🗞🏵 *കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയുംഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും 14ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി.* സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്.
❄❄🌨❄❄🌨❄❄🌨❄❄
*ഇന്നത്തെ വചനം*
നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്‍െറ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.
ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല.
അവന്‍ രണ്ടാമന്‍െറ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച് അവന്‍ പോയി.
ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
മത്തായി 21 : 28-32
❄❄🌨❄❄🌨❄❄🌨❄❄
*വചന വിചിന്തനം*
സ്വര്‍ഗ്ഗരാജ്യം മാനസാന്തരപ്പെടുന്നവര്‍ക്ക്
നമ്മുടെ വാക്കുകളും പ്രവൃത്തികളും യോജിപ്പിലാണോ എന്ന് നാം ധ്യാനിക്കേണ്ടിയിരിക്കുന്നു. വാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കുന്ന നമ്മുടെ പ്രവർത്തനങ്ങൾ എപ്രകാരമാണ്. പ്രവൃത്തിയില്ലാത്ത വാക്കുകൾ അർത്ഥമില്ലാത്തവയാണ്. വാഗ്ദാനങ്ങൾ പ്രവർത്തിയിലൂടെ പൂർത്തിയാക്കപ്പെടേണ്ടവയാണ്. നല്ല വാക്കുകൾ കൊണ്ടും മയക്കുന്ന സംസാരം കൊണ്ടും മാത്രം കാര്യമില്ല. ‘എന്റെ ഉദ്ദേശ്യം’ നല്ലതായിരുന്നു എന്ന് പറയുന്നത് നിഷ്‌ഫലമാണ്.
ഹൃദയങ്ങൾ നോക്കുന്നവനാണ് ദൈവം. ഹൃദയത്തിന്റെ തികവിൽ നിന്നുവരുന്ന വാക്കുകൾ കാണുന്നവനാണ് അവന്‍. വാക്കുകളുടെ പൂർത്തീകരണമായ പ്രവർത്തനങ്ങൾക്ക് വിലയിടുന്നവനാണ്. വാക്കുകളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക് ഏറെ ദൂരമുണ്ട്. അതിലെ സഞ്ചരിക്കാൻ നമ്മൾ തയ്യാറാകണം.
ജി. കടൂപ്പാറ
❄❄🌨❄❄🌨❄❄🌨❄❄
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*