മർക്കോ 12:28-33
ദൈവം പൂർണ്ണനാണ്. അതുകൊണ്ടുതന്നെ അവിടുന്ന് പൂർണത ആഗ്രഹിക്കുന്നു. പൂർണ്ണ ഹൃദയത്തോടുംപൂർണ്ണ ശക്തിയോടും പൂർണ്ണമനസ്സോടും കൂടി അവിടുത്തെ സ്നേഹിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. തിരുവചനത്തിൽ തന്നെ ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാൻ സാധിക്കും കായേൻ്റബലി ഒരു ഭാഗിക സമർപ്പണം ആയിരുന്നതിനാൽ ദൈവം അത് സ്വീകരിച്ചില്ല. അനനിയാസും സഫീറായും ഭാഗികമായി സമർപ്പിച്ച അതിനാൽ അവർ ശിക്ഷിക്കപ്പെടുന്നത് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നു. ദൈവത്തിനായി നമ്മൾ മാറ്റി വയ്ക്കുന്നത് – അത് സമയമോ സമ്പത്തോ എന്തുമായിക്കൊള്ളട്ടെ അതോ പൂർണമായി മാറ്റിവയ്ക്കാൻ നമുക്ക് സാധിക്കണം.
പൂർണ്ണത (09 മാർച്ച്, തിങ്കൾ 2020
