തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പേരില്‍ കൂടുതല്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തട്ടിപ്പിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലെ സൂത്രധാരനായ മഹേഷ് ഉള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . കേസിലെ രണ്ടാം പ്രതിയാണ് മഹേഷ് . ഒന്നാം പ്രതി വിഷ്ണു, ആറും ഏഴും പ്രതികളായ നിധിന്, ഭാര്യ ഷിന്റു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.