തിരുവനന്തപുരം: സംസ്ഥാനത്ത് വീടില്ലാത്ത 2.14 ലക്ഷം ജനങ്ങളുടെ ആഗ്രഹം സര്‍ക്കാര്‍ പുതിയ വീട് നിര്‍മിച്ച് നല്‍കിയതിലൂടെ സഫലമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിന്റെ സന്തോഷം വിവിധ പ്രദേശങ്ങളില്‍ കാണുന്നുണ്ട്. അടച്ചുറപ്പുള്ള വീട് എന്ന ഓരോ കുടുംബത്തിന്റെയും ആഗ്രഹമാണ് ഇന്ന് സഫലമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച് നല്കിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സം സ്ഥാന സര്‍ക്കാരിന്റെ സമ്ബൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിര്‍വഹിക്കും. 2.14 ലക്ഷം വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചതെന്നു അധികൃതര്‍ അറി യിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തില്‍ 35,000ത്തോളം പേര് പങ്കെടുക്കും.