അഹ്മദാബാദ് / ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. തിങ്കളാഴ്ച 11.40ഓടെ അഹ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രംപ് വിമാനമിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിച്ചു.പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ട്രംപിനൊപ്പം ഭാര്യ മെലനിയ, മകള്‍ ഇവാങ്ക, മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നര്‍ അടക്കമുള്ള ഉന്നതതല സംഘവുമുണ്ട്.
ട്രംപ് ഇന്ത്യയിലെത്തി
