അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ജനത കാത്തിരിക്കുന്നത്. ‘നമസ്‌തേ ട്രംപ്’ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ മൊട്ടേര സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. 1.05നാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ‘നമസ്‌തേ ട്രംപ്’ പരിപാടി.
മൊട്ടേരാ സ്റ്റേഡിയത്തിനു ചുറ്റും വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.