വാർത്തകൾ
🗞🏵 *ഇന്ന് വിഭൂതി. സുറിയാനി സഭകളിൽ ഇന്ന് 50 നോമ്പ് ആരംഭിക്കുന്നു.* നെറ്റിയിൽ ചാരം പൂശുന്ന വിഭൂതി കർമ്മം രാവിലെ പള്ളികളിൽ നടത്തപ്പെടും.
🗞🏵 *വൈദികര്‍ സഞ്ചരിച്ച വള്ളം പെരിയാറിൽ മുങ്ങി ഒരാൾക്ക് ദാരുണാന്ത്യം.* കോതമംഗലം ആവോലിച്ചാലിലുണ്ടായ അപകടത്തിൽ വാറ്റുപുഴ രണ്ടാര്‍ സ്വദേശിയും ട്രിച്ചി സെന്‍റ് ജോസഫ് കോളേജിലെ എംഫില്‍ വിദ്യാര്‍ത്ഥിയുമായ ഫാദര്‍ ജോണ്‍ പടിഞ്ഞാറ്റുവയലില്‍ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
🗞🏵 *കേരളത്തിലെ മതേതര പാർട്ടിയിൽ പകൽ ചെഗുവേരയും രാത്രി ബിന്‍ലാദനും ആകുന്ന ആളുകളാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.* മതേതര പാര്‍ട്ടികളില്‍ മതഭീകര ശക്തികള്‍ നുഴഞ്ഞ് കയറുന്നുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ മതഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കുളത്തൂപ്പുഴ സംഭവം ഞെട്ടിക്കുന്നതാണ്.
🗞🏵 *ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മാര്‍ച്ച് ഒന്നുമുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല.* ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
🗞🏵 *100 കോടി ഹിന്ദുക്കളെ ഭയപ്പെടുത്താന്‍ 15 കോടി മുസ്ലീങ്ങള്‍ മതിയെന്ന പ്രസംഗം നടത്തിയ എഐഎംഐഎം വക്താവ് വാരിസ് പത്താനെതിരെ പ്രതിഷേധം*
🗞🏵 *മധ്യപ്രദേശില്‍ ഇനി മദ്യം ഓണ്‍ലൈന്‍ വഴി വാങ്ങാം. റവന്യൂ വരുമാനം കൂട്ടാന്‍ 3,000 മദ്യവില്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി.* 2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ എക്സൈസ് നയത്തിലാണ് മദ്യം ഓണ്‍ലൈനായി ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. മദ്യ വില്‍പനയില്‍ 25 ശതമാനം റവന്യൂ വരുമാനം കൂട്ടാനായി 1,061 വിദേശ മദ്യവില്‍പന ശാലകളും 2,544 സ്വദേശ മദ്യവില്‍പ്പന ശാലകളും പുതുതായി തുറക്കും.
🗞🏵 *മുഴുവൻ പൊതുവിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കാൻ തീരുമാനിച്ചതായി തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ.* നടുവണ്ണൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഒൻപതാം ബാച്ച് പാസ്സിംങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
🗞🏵 *കൊച്ചിയിൽ ബസിന്‍റെ വാതിലുകള്‍ തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്തു.* ബസിന് വാതില്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട് ഓടിയ 26 ഡ്രൈവര്‍മാരുടെയും 26 കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്‍പെന്‍ഷനിലായത്.
🗞🏵 *മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്).* ഇന്ന് തങ്ങൾ പിടികൂടിയത് മൂന്ന് അനധികൃത കുടിയേറ്റക്കാരെയാണെന്ന് എംഎൻഎസ് പൂനെ അധ്യക്ഷൻ അജയ് ഷിൻഡെ ഇന്ത്യ ടുഡേയോട് പറഞ്ഞു. മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ച് കയറുന്നത് കുറ്റമാണെന്ന തികഞ്ഞ ബോധ്യത്തോടുകൂടെയായിരുന്നു എംഎൻഎസിന്റെ ഈ അതിക്രമം.
🗞🏵 *കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയില്‍.* മത്സ്യലഭ്യത കുറഞ്ഞതിനാല്‍ അറുന്നൂറോളം ബോട്ടുകളാണ് മുനമ്പം ഹാര്‍ബറില്‍ കടലില്‍ പോകാതെ കിടക്കുന്നത്. കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയ മീന്‍പിടുത്ത രീതികളുമാണ് കടലില്‍ മത്സ്യ ലഭ്യത കുറയാന്‍ കാരണം.
🗞🏵 *വ്യാജ ചികിത്സ നൽകിയതിന് അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം.* ആശുപത്രി തുറക്കാൻ കൊച്ചി കോർപ്പറേഷൻ അനുമതി നൽകിയതായി ആരോപണം. അൽ ഷിഫയുടെ ഉടമയും വ്യാജ ഡോക്ടറുമായ ഷാജഹാൻ യൂസഫിനെതിരെ പൊലീസിൽ കൂടുതൽ പരാതി ലഭിച്ചിട്ടുണ്ട്.
🗞🏵 *സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ 80 ശതമാനവും ഡ്രൈവര്‍മാരുടെ പിഴവ് കൊണ്ടെന്ന് കണക്കുകള്‍.* 2015 മുതല്‍ 2019 വരെ സംസ്ഥാനത്തൊട്ടാകെ ഡ്രൈവര്‍മാരുടെ പിഴവ് മൂലം സംഭവിച്ചത് 1,87,869 അപകടങ്ങളാണ്. ഈ അപകടങ്ങളില്‍ 20292 ജീവനുകളാണ് അപഹരിക്കപ്പെട്ടത്. പരുക്കേറ്റവരുടെ എണ്ണമാകട്ടെ ലക്ഷങ്ങള്‍ വരും.
🗞🏵 *അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകുന്ന വിരുന്ന് ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്.* കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദും അധിർരഞ്ജൻ ചൗധരിയും പങ്കെടുക്കില്ല.
🗞🏵 *നൂറ്റിയഞ്ചാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ച കൊല്ലം സ്വദേശി ഭാഗീരഥി അമ്മയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദരം.* പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗീരഥി അമ്മയെ പരാമര്‍ശിച്ചത്.
🗞🏵 *സ്തേ ട്രംപ് മെഗാ ഷോയ്ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ അഹമ്മദാബാദില്‍.* മോദിയും-ട്രംപും ഒരേ വേദിയിലെത്തുന്ന പരിപാടിയുടെ അവസാന മിനുക്കുപണിയിലാണ് ഗുജറാത്ത് സര്‍ക്കാര്‍. മൂന്ന് മണിക്കൂര്‍ നേരമാണ് അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ ചെലവഴിക്കുക.
🗞🏵 *തിരുവനന്തപുരം കരമനയാറ്റില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍.* പരീക്ഷാപ്പേടി മൂലമുള്ള ആത്മഹത്യയെന്ന പൊലീസ് നിഗമനം ബന്ധുക്കള്‍ തള്ളി. ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടിത്തില്‍ വ്യക്തമായെന്നാണ് പൊലീസിന്റെ വിശദീകരണം.
🗞🏵 *പൊലീസില്‍ നിന്ന് പന്തീരായിരത്തിലേറെ വെടിയുണ്ടകള്‍ കാണാതായതായി സമ്മതിച്ച് ക്രൈംബ്രാഞ്ച് നാളെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.* എന്നാല്‍ തോക്കുകള്‍ നഷ്ടമായിട്ടില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിക്കും. വെടിയുണ്ടകള്‍ ഉദ്യോഗസ്ഥര്‍ വിറ്റ് കാശാക്കിയതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.
🗞🏵 *അവിനാശി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ നാഷനല്‍ പെര്‍മിറ്റുള്ള ചരക്കുലോറികളില്‍ ഇരട്ട ഡ്രൈവര്‍ വേണമെന്ന നിയമം പുനഃസ്ഥാപിക്കുന്നതിന്‍റെ സാധ്യതകള്‍ ആരാഞ്ഞ് കേരളം.* കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജിപിഎസ് സ്ഥാപിക്കുന്നതിനുള്ള നടപടികളും തുടങ്ങി.
🗞🏵 *തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവും ഓപ്പറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്പെഷല്‍ററി ബ്ളോക്കില്‍ ലിഫ്ററുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ദുരിതത്തിലായി രോഗികളും കൂട്ടിരിപ്പുകാരും.* ന്യൂറോസര്‍ജറി വിഭാഗവും പ്രവര്‍ത്തിക്കുന്ന ഈ ബ്ലോക്കിലെ നാലു ലിഫ്ററുകളില്‍ മൂന്നും ദിവസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. ഒരു ലിഫ്റ്റ് കേടായിട്ട് ഒരുമാസമായെങ്കിലും അററകുററപ്പണികള്‍ക്ക് കൃത്യമായ മേല്‍നോട്ടമില്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്.
🗞🏵 *കൊല്ലത്ത് കണ്ടെടുത്ത പാക് നിര്‍മിത വെടിയുണ്ടകള്‍ എന്‍ഐഎ സംഘം പരിശോധിക്കും.* കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി.
🗞🏵 *ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ സ്ഥിരീകരിക്കാൻ ഫൊറൻസിക് സംഘം കടൽത്തീരത്തെ പാറക്കൂട്ടം സന്ദർശിച്ചു.* കേസിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ശരണ്യയുടെ മൊഴിയും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നു സ്ഥിരീകരിക്കാനാണിത്. തലയിൽ ഉണ്ടായ മുറിവാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
🗞🏵 *ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ യഥാര്‍ഥ്യമാകില്ലെന്നത് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന്‍റെ മാറ്റുകുറയ്ക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ വന്‍ പ്രതിരോധ ഇടപാടുകള്‍ നടക്കും.* എച്ച് വണ്‍ ബി വീസ പ്രശ്നം ഇന്ത്യ ഉന്നയിക്കും. പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപ് നരേന്ദ്ര മോദിയോട് വ്യക്തത തേടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയ, നയതന്ത്ര രംഗത്ത് ആകാംക്ഷയേറി.
🗞🏵 *പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വീഴ്ചവരുത്തിയ അധ്യാപകനെ സംരക്ഷിച്ച് കേരള സര്‍വകലാശാല.* പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റിനിറുത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശുപാര്‍ശചെയ്ത സര്‍ക്കാർ ലോ കോളജ് അധ്യാപകന് വീണ്ടും മൂല്യനിര്‍ണയ ചുമതല നല്‍കി. മൂല്യനിര്‍ണയത്തില്‍ ആവര്‍ത്തിച്ച് വീഴ്ച വരുത്തിയപ്പോള്‍ പിഴശിക്ഷമാത്രം നല്‍കി പ്രശ്നം ഒതുക്കിതീര്‍ക്കാനും സര്‍വകലാശാല തീരുമാനമെടുത്തു.
🗞🏵 *കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി.* മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ഒരു ലക്ഷം കുടുംബങ്ങളിൽ സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്ന പദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
🗞🏵 *അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് രാഷ്ട്രപതി നല്‍കുന്ന വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും.* കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഗുലാംനബി ആസാദും അധിര്‍രഞ്ജന്‍ ചൗധരിയും പങ്കെടുക്കില്ല.
🗞🏵 *തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തകരാറിലായ ലിഫ്റ്റുകള്‍ ഉടന്‍ നന്നാക്കാന്‍ നിര്‍ദേശം.* മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നൽകി. കമ്പനി അധികൃതര്‍ നാളെ എത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു.
🗞🏵 *സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പരീക്ഷാ പരിശീലനകേന്ദ്രം നടത്തിപ്പ് വിജിലന്‍സ് അന്വേഷിക്കും.* ഡിവൈഎസ്പിക്കായിരിക്കും അന്വേഷണ ചുമതല. പൊതുഭരണസെക്രട്ടറിയുടെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം. പി.എസ്.സി സെക്രട്ടറിയും അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
🗞🏵 *പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ജാഫ്രാബാദിലും ഷഹീന്‍ബാഗ് മോഡല്‍ സമരം.* സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ജാഫ്രാബാദ് മെട്രോ സ്റ്റേഷനു സമീപത്തുള്ള റോഡ് ഉപരോധിക്കുന്നു. വന്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. മെട്രോ സ്റ്റേഷന്‍ അടച്ചു. 500ൽ അധികം സ്ത്രീകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. അതേസമയം, ഷഹീൻ ബാഗിൽ നടക്കുന്ന സമരം 70 ദിവസത്തോളമായി തുടരുകയാണ്.
🗞🏵 *കൊല്ലം കുളത്തൂപ്പുഴയില്‍ വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പാക്ക് നിര്‍മിത വെടിയുണ്ടകളെക്കുറിച്ച് വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കിയെന്ന് ഡിജിപി.* തീവ്രവാദ വിരുദ്ധസേന വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പാക് മുദ്രയുള്ളതിനാലാണ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയത് എന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞു.
🗞🏵 *തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ വനമേഖലയിൽ റോഡരികിൽ കവറിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 14 വെടിയുണ്ടകളിൽ.* ഒരെണ്ണത്തിൽ പിഒഎഫ് (പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്നു ഉന്നതർ വ്യക്തമാക്കി. ഇന്ത്യൻ സേനകൾ ഉപയോഗിക്കുന്ന തിരകളിൽ ഐഒഎഫ് ( ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി) എന്നാണു രേഖപ്പെടുത്തുന്നത്.
🗞🏵 *തിരുവനന്തപുരം വിഴിഞ്ഞത്ത് ഇതരസംസ്ഥാനകാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം.* ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനാണ് മര്‍ദനമേറ്റത്. ഗൗതമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തെങ്കിലും സുരേഷിനെ പിടികൂടാനായിട്ടില്ല.
🗞🏵 *കോഴിക്കോട് കുറ്റ്യാടിയുടെ കിഴക്കന്‍ മലയോരങ്ങളെ തൊട്ടില്‍പ്പാലം ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയായ തൊട്ടില്‍പ്പാലം – മുള്ളന്‍കുന്ന് റോഡിലെ പൊളിച്ചുമാറ്റിയ പാലത്തിന്‍റെ പുനര്‍നിര്‍മാണം വൈകുന്നു.* ബി.എസ്.എന്‍.എല്‍ കേബിള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതാണ് പാലം നിര്‍മാണം തടസപ്പെടാന്‍ കാരണം.
🗞🏵 *ദുരന്തങ്ങളിൽനിന്നു പാഠം പഠിക്കാത്ത ഡ്രൈവർമാരുടെ മരണപ്പാച്ചിൽ തടഞ്ഞ് നാട്ടുകാർ.* കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന പാരഡൈസ് ബസാണ് കെഎസ്ആർടിസിയുമായി മത്സരയോട്ടം നടത്തി അമിതവേഗതയിലെത്തിയത്. വൈകിട്ട് 6.15ന് ആണ് സംഭവം. കക്കാട് വച്ച് ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മഹേഷിനെ (20) ഇടിച്ചുതെറിപ്പിച്ചെങ്കിലും വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു.
🗞🏵 *ടി.എന്‍.പ്രതാപന്‍ എം.പിയുടെ വീട്ടില്‍ കൃഷിയിറക്കി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍.* എം.പിയുടെ വീട് കാര്‍ഷിക പാഠശാലയാക്കുമെന്ന് മന്ത്രി പറഞ്ഞു.
🗞🏵 *ശീതളപാനീയമായ പെപ്സിയുടെ പാലക്കാട് കഞ്ചിക്കോട്ടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ കരാർ തൊഴിലാളികളുടെ സമരം ഒത്തുതീർക്കാനുള്ള മാനേജ്മെന്റ് നീക്കം പൊളിഞ്ഞു.* സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയാല്‍ വേതന വര്‍ധന പരിഗണിക്കാമെന്നാണ് മാനേജ്മെന്റ് നിലപാട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സുരക്ഷയിലാണ് പ്രദേശം.
🗞🏵 *കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാന്‍ വേങ്ങരിയില്‍ തുടങ്ങിയ കാര്‍ഷികവിപണന കേന്ദ്രം തുടങ്ങിയ അന്നുമുതല്‍ പ്രതിസന്ധിയില്‍.* വിപണനകേന്ദ്രത്തെ നോക്കി നെടുവീര്‍പ്പിടാനേ കര്‍ഷകര്‍ക്കാകുന്നുള്ളൂ.30 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ ഉള്ള നൂറു കടകളില്‍ മിക്കതും ഉപയോഗിക്കാതെ കിടക്കുകയാണ്.
🗞🏵 *തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് ഉറങ്ങികിടന്ന വീട്ടമ്മയെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി ഭര്‍ത്താവ് വെട്ടിക്കൊന്നു.* ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കുടുംബവഴക്കുമൂലം ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.
🗞🏵 *സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്നെന്നു ആരോപണമുള്ള തലസ്ഥാനത്തെ പി.എസ്.സി കോച്ചിങ് സെന്‍ററുകളില്‍ വിജിലന്‍സ് റെയ്ഡ്.* കോച്ചിങ് സെന്‍ററുകളില്‍ ക്ലാസെടുത്തുകൊണ്ടിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചു. പൊതുഭരണ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് അന്വേഷണം.
🗞🏵 *കൊല്ലം കുളത്തുപ്പുഴയിൽ വഴിയരികില്‍ നിന്ന് കണ്ടെത്തിയ പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്രയുള്ള വെടിയുണ്ടകള്‍ മിലിട്ടറി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.* എന്‍.ഐ.എ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നുണ്ടെങ്കിലും വെടിയുണ്ടകളിൽ പാക്കിസ്ഥാന്റെ മുദ്രയുള്ളതിനാൽ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
🗞🏵 *പിഎസ്‌സി കോച്ചിങ് സെന്‍റര്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ ആസ്തിയും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും.* പിഎസ്‌സി പരിശീലനകേന്ദ്രങ്ങളിലെ വിജിലൻസ് പരിശോധന പൂര്‍ത്തിയായി. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരായ ഷിബു കെ.നായര്‍, രഞ്ജന്‍രാജ് എന്നിവര്‍ നടത്തുന്നെന്നാരോപണമുള്ള രണ്ട് കോച്ചിങ്സെന്‍ററുകളില്‍ ഒരേ സമയമായിരുന്നു വിജിലന്‍സ് പരിശോധന.
🗞🏵 *അധോലോക കുറ്റവാളി രവി പൂജാരിയെ കൂടുതൽ അന്വേഷണത്തിനായി ഇന്ത്യയിലെത്തിക്കും.* കർണാടക പൊലീസ് ഇതിനായുള്ള നടപടികൾ തുടങ്ങി. പൊലീസ് സംഘം സെനഗലിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ പൂജാരിയുമായി ഇന്ത്യയിലേയ്ക്ക് മടങ്ങും.
❄❄🌨❄❄🌨❄❄🌨❄❄
*ഇന്നത്തെ വചനം*
കൊല്ലരുത്; കൊല്ലുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്‍െറ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്‌ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും.
നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്‍െറ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,
കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.
നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെവേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെന്യായാധിപനുംന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെടും.
അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.
മത്തായി 5 : 21-26
❄❄🌨❄❄🌨❄❄🌨❄❄
*വചന വിചിന്തനം*
*വിഭൂതി* സഹോദരനുമായി രമ്യതപ്പെടുക
സ്വാഭാവികമായി നമ്മള്‍ ചില കാര്യങ്ങള്‍ (തെറ്റുകള്‍, ലംഘനങ്ങള്‍) ചെയ്യുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അക്കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയുമാണ് നമ്മൾ ചെയ്യുന്നത്.. ക്രിസ്തീയജീവിതം പരിപൂര്‍ണ്ണമായി മാതൃകാപരമായ ഒന്നായിരിക്കണം എന്ന സന്ദേശം, വചനം നമുക്ക് നല്‍കുന്നു. വാക്കിലും വിചാരത്തിലും പ്രവര്‍ത്തിയിലും നന്മ മാത്രം! ദുഷ്പ്രേരണയ്ക്ക് കാരണമാകരുത് എന്ന് യേശു പറഞ്ഞതും നമ്മള്‍ ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. സ്വയം വിശുദ്ധിയില്‍ ജീവിക്കുകയും മറ്റുള്ളവരെ വിശുദ്ധിയില്‍ ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും നമുക്ക് ഇനിയും ബോധ്യപ്പെടേണ്ടിയിരിക്കുന്നു. നിന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ ആണ് നീ എന്നത് വിസ്മരിച്ചുകൂടാ. നെറ്റിയില്‍ ചാരം പൂശുന്ന ഈ ദിനം മനസിൽ ഈ ഓര്‍മ്മ ഉണ്ടായിരിക്കട്ടെ.
ജി. കടൂപ്പാറ
❄❄🌨❄❄🌨❄❄🌨❄❄
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും* 24, 2020തിങ്കൾ
1194 കുംഭം12

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*