കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങളെയും ധാര്‍മികമൂല്യങ്ങളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വിധം സിനിമകള്‍ ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നു പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. ക്രൈസ്തവ ആചാരങ്ങളെ പൊതുസമൂഹത്തില്‍ വികലമായി ചിത്രികരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ക്രൈസ്തവ വിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കുന്നവര്‍ക്കു പങ്കുണ്ട്. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിച്ചു തേജോവധം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളെ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായും നേരിടുമെന്ന്‍ യോഗം വിലയിരുത്തി.

പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ മുന്‍ പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിന്‍ ഭാരവാഹികളായ സാജു അലക്‌സ്, ബെന്നി ആന്റണി, തൊമ്മി പീഡിയത്ത്, ജോസ്‌കുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, ആന്റണി തൊമ്മന, തോമസ് ആന്റണി, സൈമണ്‍ ആനപ്പാറ, രൂപത പ്രസിഡന്റുമാരായ ബേബി പെരുമാലില്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, സിനി ജിബു, ഡോ. കെ.പി. സാജു, ബിജു കുണ്ടുകുളം, തോമസ് ആന്റണി, ഐപ്പച്ചന്‍ തടക്കാട്ട്, ജോസ്‌കുട്ടി മടപ്പള്ളില്‍, തന്പി എരുമേലിക്കര എന്നിവര്‍ പ്രസംഗിച്ചു.