പ്രാർത്ഥനയുടെയും പരിത്യാഗ ത്തിന്‍റെ യും ഉപവാസത്തിന്‍റെയും പ്രാധാന്യം നമ്മുടെ ജീവിതത്തിൽ ഓർമ്മിപ്പിച്ചുകൊണ്ട് നോമ്പുകാലം ഒരിക്കൽ കൂടി ആഗതം ആയിരിക്കുകയാണ്.
എല്ലാം എനിക്ക് ചെയ്യാൻ സാധിക്കുമെങ്കിലും എല്ലാം എനിക്ക് നന്നല്ല എന്ന തിരുവചനം ഓർമ്മിപ്പിക്കുകയാണ് ഈ കാലയളവിലെ പരിത്യാഗ പ്രവർത്തികളും ഉപവാസവും എല്ലാം.

ആത്മ പരിത്യാഗത്തിന്‍റെ ഈ ദിവസങ്ങൾ ആരംഭിക്കുന്നത് മരുഭൂമിയിലെ പരീക്ഷയെക്കുറിച്ച് ധ്യാനിച്ചു കൊണ്ടാണ് .

ഈശോയെ പിശാച് പരീക്ഷിക്കുന്ന ഈ വചനഭാഗം ധ്യാനിക്കുമ്പോൾ പലപ്പോഴും ഈശോയുടെ ഭാഗത്തു നിന്നാണ് നമ്മൾ ചിന്തിക്കുന്നത്

എന്നാൽ ഇന്ന് നമുക്കൊന്ന് മറുവശത്തുനിന്ന് ചിന്തിക്കാം കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾ എല്ലാവരുടെയും പ്രത്യേകിച്ച് വിദേശികളുടെ ഏറ്റവും വലിയ പരാതി നമ്മുടെ തുറിച്ചു നോട്ട ത്തെ കുറിച്ചാണ് നമ്മുടെ നമ്മുടെ അപകടകരമായ ഡ്രൈവിംങും പൊതുസ്ഥലത്തെ ശുചിത്വമില്ലായ്മയും ഒക്കെ മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന അവർക്ക് നമ്മുടെ തുറിച്ചുനോട്ടം അനൽപമായ ദുഃഖം ഉളവാക്കുന്നുണ്ട്

മറ്റുള്ളവരുടെ കാര്യത്തിൽ ഉള്ള അമിതമായ ആകാംക്ഷയും
എത്തിനോട്ടത്തിൽ ഉള്ള സഹജമായ വാസനയും ആവാം മറ്റുള്ളവരെക്കുറിച്ച് ഇത്രമാത്രം ആകുലപ്പെടാൻ, അവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ നമ്മെ പ്രേരിപ്പിക്കുന്നത്

ക്രിയാത്മകമായി, മറ്റുള്ളവർക്ക് നന്മ വരണം പൊതു സമൂഹത്തിന് നന്മ വരണമെന്ന് ആഗ്രഹത്തോടെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്ന സുമനസ്സുകളെ കുറിച്ചല്ല ഇവിടെ പറയുന്നത് മറിച്ച് വെറും ജിജ്ഞാസയുടെ പുറത്ത് അല്ലെങ്കിൽ മറ്റുള്ളവർക്ക് അപകടം ഉണ്ടാകണം , അവരെ പരിഹസിക്കണം എന്നതിൻറെ പേരിൽ അനാവശ്യമയി മറ്റുള്ളവരെ ജീവിതത്തിൽ ഇടപെ ട്ട് അസ്വസ്ഥതയുണ്ടാക്കുന്ന വരെ കുറിച്ചാണ് ഇവിടെ വിവക്ഷിക്കുന്നത്

ഉപവാസത്തിലും പ്രാർത്ഥനയിലും കഴിഞ്ഞ ഈശോയുടെ പക്കലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥി യെ പോലെ കടന്നുവരികയാണ് തിന്മയുടെ പ്രതിരൂപമായ പിശാച്.

ഒരു കാര്യവും ഇല്ലാതിരുന്നിട്ടും ഈശോയ്ക്ക് വിശക്കുന്നു എന്ന് തിരിച്ചറിഞ്ഞു ആവശ്യപ്പെടാതെ സഹായവുമായി അവൻ കടന്നു ചെല്ലുകയാണ്.

തൻറെ മഹത്വം വെളിപ്പെടുത്താൻ അമാനുഷിക മായി ഒന്നും ചെയ്യാൻ ആഗ്രഹിക്കാത്ത ഈശോയ്ക്ക് അമാനുഷികമായ പല കാര്യങ്ങളും ചെയ്തു ലോകത്തിൻറെ കയ്യടി നേടാൻ ആയിട്ട് പ്രേരിപ്പിക്കുകയാണ്…

സ്വന്തമായി ഏറെയൊന്നും സമ്പാദിക്കാൻ ആഗ്രഹമില്ലാത്ത ഈശോയുടെ പക്കലേക്ക് സമ്പാദ്യങ്ങളുടെ വലിയ ഒരു നിര നീട്ടി കൊടുക്കുകയാണ്.

പ്രിയപ്പെട്ടവരെ അനാവശ്യമായി മറ്റുള്ളവരുടെ സ്വസ്ഥത തകർക്കുന്ന വരും ഇങ്ങനെയൊക്കെ തന്നെയല്ലേ എന്ന് ചിന്തിച്ചു പോവുകയാണ്.

ആഗ്രഹിക്കാത്ത ഉപദേശങ്ങളുമായി പല കുടുംബങ്ങളിലേക്കും കടന്നു ചെന്ന് ആ കുടുംബത്തിൻറെ സ്വസ്ഥത നശിപ്പിക്കുന്നവർ.

വലിയ പ്രശംസ ഒന്നും ആഗ്രഹിക്കാതെ സ്വസ്ഥമായിട്ട് കഴിയുന്നവരെ പ്രശംസ കിട്ടാൻ സാധിക്കുന്ന കുറുക്കുവഴികൾ പറഞ്ഞുകൊടുത്തു അസ്വസ്ഥരാക്കുന്നവർ.

വലിയ സമ്പാദ്യം ഒന്നും ഇല്ലെങ്കിലും സ്വസ്ഥമായിട്ട് ജീവിക്കുന്നവരെ പണമില്ലാത്തവൻ പിണം എന്ന മൊഴി ഓർമ്മിപ്പിച്ചുകൊണ്ട് അത്യാഗ്രഹത്തിന് പാതയിലേക്ക് തള്ളി വിടുന്നവർ.

ആത്മ പരിത്യാഗതൻറെ ഈ കാലയളവിൽ നമുക്കൊന്നു പരിശോധിക്കാം ഞാൻ ഈ ഗണത്തിൽ പെടുമോ?

രണ്ടാമതായി ഇന്നത്തെ സുവിശേഷ ഭാഗം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ പാഠം സ്തുതിപാടക രെ വരെ എങ്ങനെ നേരിടണം എന്നുള്ളതാണ്.

മുഖസ്തുതി പറഞ്ഞ് ചാകിലാക്കൻ വരുന്ന പിശാചിനെ എങ്ങനെയാണ് ഈശോ നേരിട്ടത് എന്ന് നോക്കുക

എല്ലാം അവ ന് ചെയ്യാൻ കഴിവുണ്ടായിരു ന്നിട്ടും പലതും ചെയ്യുന്നില്ല എന്ന വെച്ചപ്പോഴാണ് ഈശോയുടെ മഹത്വം ലോകത്തിന് മനസ്സിലായത്.

ഒരുപക്ഷേ ആ കല്ലുകളെ അപ്പം ആക്കി ഭക്ഷിച്ചിരുന്നുവെങ്കിൽ…

ഒരുപക്ഷേ ദേവാലയത്തി നു മുകളിൽ നിന്ന് താഴേക്ക് ചാടിയിരുന്നെങ്കിൽ..

വലിയ സമ്പത്ത് നേടാൻ വേണ്ടി തിന്മയെ കൂട്ടു പിടിച്ചിരുന്നെങ്കിൽ ദൈവപുത്രൻ മനുഷ്യഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടുകയില്ലയിരുന്നു എന്ന് നമുക്കറിയാം.

എന്നാൽ തനിക്ക് ചെയ്യാമായിരുന്ന ഇവയെല്ലാം ചെയ്യാതെ വേണ്ട എന്ന് വെച്ചപ്പോഴാണ് അവൻ മനുഷ്യഹൃദയങ്ങളിൽ എന്നെന്നേക്കും സ്ഥാനം നേടിയെടുത്തത്.

മുഖസ്തുതി പറഞ്ഞു വന്ന പിശാചിനെ ഈശോ നേരിട്ടത് താൻ ചെയ്യേണ്ടിയിരുന്നത് എന്താനോ അത് നിർബാധം ചെയ്തു കൊണ്ട് തന്നെയാണ്.

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സ്വയം എളിമ പെട്ടു കൊണ്ടാണ്.

അനാവശ്യമായി നമ്മുടെ ജീവിതത്തിൽ ഇടപെട്ട് മുഖസ്തുതി പറഞ്ഞ ഇല്ലാത്ത കാര്യങ്ങൾ ഉണ്ട് എന്ന് വരുത്തിത്തീർത്ത് നമ്മുടെ സ്വസ്ഥത നശിപ്പിക്കാൻ വരുന്നവരെ നമ്മളും സ്വീകരിക്കേണ്ട രീതി ഇതുതന്നെയാണെന്ന് തോന്നിപ്പോവുകയാണ്.
ചെയ്തുകൊണ്ടിരിക്കുന്ന നന്മ നിർബാധം തുടരുക.

എല്ലാം എനിക്ക് പാടുണ്ടെങ്കിലും എല്ലാം നന്നല്ല എന്ന ചിന്തയിൽ
എളുപ്പം പ്രശസ്തി നേടി തരുന്ന കാര്യങ്ങൾ വേഗത്തിൽ സംതൃപ്തി വൈകാരിക ശമനം തരുന്ന കാര്യങ്ങൾ കുറുക്കുവഴികലിളൂടെ സമ്പത്ത് ഉണ്ടാക്കുന്ന കാര്യങ്ങൾ ഒക്കെ ഒന്ന് ഈ നോമ്പുകാലത്ത് ഒഴിവാക്കാൻ നമുക്ക് ശ്രമിക്കാം. ആമേൻ