തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍ പരീക്ഷാഭവന്റെ എക്സാം വെബ്‌സൈറ്റില്‍ നിന്ന് പ്രധാനാദ്ധ്യാപകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷ.
2945 കേന്ദ്രങ്ങളില്‍ 4,22,347 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 2,16,059 ആണ്‍കുട്ടികളും 2,06,288 പെണ്‍കുട്ടികളുമാണ്.1749 പേര്‍ പ്രൈവറ്റായി എഴുതുന്നുണ്ട്. മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും.