ബംഗളൂരു: അഖിലേന്ത്യാ കത്തോലിക്കാ മെത്രാന് സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റായി ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റായി മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ദ്വിതീയ വൈസ് പ്രസിഡന്റായി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുവര്‍ഷമാണ് കാലാവധി.