ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.രാം ലീല മൈതാനിയിലാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇതിനു മുന്നോടിയായി കേജരിവാൾ ലഫ്റ്റനൻറ് ഗവർണറുമായി കൂടിക്കാഴ്ചടത്തി.അതേസമയം, ആരൊക്കയാകതും മന്ത്രിമാരെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നാണ് വിവരം. എന്നാൽ, പുതുമുഖങ്ങൾ മന്ത്രിസഭയിലുണ്ടാകുമെന്നാണ് ആപ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഓഖ്ല മണ്ഡലത്തിൽ മിന്നും വിജയം നേടിയ അമാനത്തുള്ള ഖാൻ, കൽക്കാജിയിൽ വെന്നിക്കൊടി പാറിച്ച അതിഷി, രാജേന്ദ്ര നഗറിൽ നിന്ന് വിജയിച്ചെത്തിയ രാഘവ് ഛദ്ദ തുടങ്ങിയവർ മന്ത്രിസഭയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.ആകെയുള്ള 70 സീറ്റുകളിൽ 62ഉം നേടിയാണ് കേജരിവാളിന്റെ നേതൃത്വത്തിൽ ആംആദ്മി തുടർച്ചയായ മൂന്നാം വട്ടവും ഡൽഹിയുടെ ഭരണ സാരഥ്യത്തിലേക്ക് എത്തിയത്.
ആംആദ്മി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
