വാ​ഷിം​ഗ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വാ​നോ​ളം പു​ക​ഴ്ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. മോ​ദി ത​ന്‍റെ ന​ല്ല സു​ഹൃ​ത്താ​ണെ​ന്നു പ​റ​ഞ്ഞ ട്രം​പ് ആ​ർ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മാ​ണ് മോ​ദി​യു​ടേ​ത് എ​ന്നും പ​റ​ഞ്ഞു.ഇന്ത്യയിൽ സന്ദർശനത്തിനെത്തുമ്പോൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​മാ​ന​ത്താ​വ​ളം മു​ത​ൽ താ​ൻ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി ന​ട​ക്കു​ന്ന മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ൽ വ​രെ കാ​ണു​മെ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും അതിനായി ആംകാംഷയോടെ കാത്തിരിക്കുക‍യാണെന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.അ​തേ​സ​മ​യം, എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നു​ള്ള​തി​നേ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല. ഈ ​മാ​സം 24, 25 തീ​യ​തി​ക​ളി​ലാ​ണ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം. പ്ര​ഥ​മ വി​നി​താ മെ​ലാ​നി​യ​യും ട്രം​പി​നൊ​പ്പം ഉ​ണ്ടാ​കും.