ഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്ബോള്‍ 26 ഇടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം മുറുകുകയാണ്. നിലവില്‍ വ്യക്തമായ ലീഡോടെ 54 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. ബിജെപി 20 സീറ്റില്‍ മുന്നിലാണ്.

തികഞ്ഞ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന ആംആദ്മി പലയിടങ്ങളിലും വിജയാഹ്ലാദം തുടങ്ങി. കേവല ഭൂരിപക്ഷത്തിലേക്ക് ആംആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവശേത്തിലാണ്. അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിലെത്തി.

മനീഷ് സിസോദിയ അടക്കമുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല.