ഡല്‍ഹി : പുതിയ മാതൃകയിലുള്ള ഒരു രൂപ നോട്ടുകള്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ പുറത്തിറക്കും. പിങ്കും പച്ചയും കൂടിയ നിറമാണ് നോട്ടിനെന്നും കേന്ദ്ര ധനസെക്രട്ടറി അതാനു ചക്രവര്‍ത്തിയുടെ ഒപ്പോടുകൂടിയായിരിക്കും നോട്ട് ഇറങ്ങുകയെന്നുമാണ് വിവരം.കുറച്ചു ദിവസങ്ങളായി പുതിയ ഒരു രൂപയുടെ നോട്ട് പുറത്തിറങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും എന്നായിരിക്കും പുറത്ത് വിടുക എന്ന വിവരം അധികൃതര്‍ അറിയിച്ചിട്ടില്ല.

നോട്ടിലെ സവിശേഷതകള്‍

ഗവ.ഓഫ് ഇന്ത്യ എന്നതിന് പകരം ഭാരത് സര്‍ക്കാര്‍ എന്നാകും നോട്ടില്‍ അച്ചടിച്ചിട്ടുണ്ടാകുക, ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പുണ്ടാകും. ഒരു രൂപയുടെ പുതിയ നാണയത്തിലുള്ള ‘1’ ചിഹ്നവും ഒപ്പം ‘സത്യമേവ ജയതേ’ എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും, വലതു ഭാഗത്ത് താഴെവശത്തായാകും നമ്ബര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുക, ഇടത്തു നിന്നും വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തില്‍ വര്‍ധനവുണ്ടാകും. ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും, 15 ഇന്ത്യന്‍ ഭാഷകളില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.