ഒരു ശിഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ എന്താണ്. ഗുരുവിനോട് കൂടി ആയിരിക്കുക എന്നതാണ്. ഇത് ഗുരുവിനെ ശുശ്രൂഷിക്കാൻ മാത്രമല്ല ഗുരുവിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതിനു വേണ്ടി കൂടിയാണ്. ഗുരു ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ശിഷ്യന്മാർ തൻറെ കൂടെ ആയിരിക്കണമെന്ന് തന്നെയാണ്. ക്ലാസുകളിൽ വരാതിരിക്കുന്ന കുട്ടികളെ അധ്യാപകർ വഴക്കു പറയുന്നതും ഇതേ ആഗ്രഹം അവരുടെ ഉള്ളിലുള്ളതുകൊണ്ട് തന്നെയാണ്. ഇന്നത്തെ സുവിശേഷത്തിൽ ഈശോ തന്റെ ശിഷ്യന്മാരെ വിളിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം തന്റെ കൂടെ ആയിരിക്കുക എന്നതാണ്. ഈശോയുടെ കൂടെ ആയിരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യാം. ദൈവസാന്നിധ്യം സ്മരണയിൽ കൂടുതൽ വളരാൻ പരിശ്രമിക്കുകയും ചെയ്യാം.