കൊച്ചി: തായ്ലന്‍ഡ് സ്വദേശിനി കൊച്ചിയില്‍ പീഡനത്തിനിരയായി. ബുധനാഴ്ച രാത്രിയാണ് സംഭവം. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കി. എംജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ പീഡനം നടന്നുവെന്നാണ് യുവതിയുടെ മൊഴി.
പരാതിയില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മുഹമ്മദ് ഇന്‍സാഫിനെ സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആളാണ് പീഡനത്തിനിരയായ യുവതി.

പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു.കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരുടെ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫാണ് ഇവരെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ അന്‍സാരിയേയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.