നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരുന്നു. കേസില്‍ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബത്തെയുമാണ് ഇന്ന് വിസ്തരിച്ചത്. ദിലീപടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായി.കേസിലെ നിര്‍ണായക സാക്ഷികളാണ് നടന്‍ ലാലും കുടുംബവും. അക്രമത്തിനിരയായ നടി സംഭവദിവസം ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ആകെ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക.

ലാലിന്റെ മകന്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ലാലിന്റെ ബന്ധുവിന്റെ കാറിലായിരുന്നു നടി സഞ്ചരിച്ചിരുന്നതും. ആക്രമണത്തിനു ശേഷം ക്വട്ടേഷന്‍ സംഘം ലാലിന്റെ വീടിന് സമീപമാണ് നടിയെ ഇറക്കിവിട്ടതും. നിര്‍മ്മാതവ് ആന്റോ ജോസഫിനൊപ്പമെത്തിയ പി.ടി. തോമസ് എം.എല്‍.എയാണ് സ്ഥലത്തേക്ക് പോലീസിനെ വിളിച്ചു വരുത്തിയത്.ഇരയായ നടിയുടെ സാക്ഷി വിസ്താരം ആദ്യം നടന്നിരുന്നു. നടിയുടെ ബന്ധുക്കളുടെ വിസ്താരവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിധിവന്ന ശേഷമേ തുടര്‍ വിസ്താരം കോടതി നടത്തൂ.