തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യോപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ബാറുകൾ അടച്ചിട്ടപ്പോഴും നിയന്ത്രണം ഉണ്ടായിരുന്ന 2015-16 വർഷത്തിൽ സംസ്ഥാനത്ത് 220. 58 ലക്ഷം കെയ്സ് മദ്യം വിൽപ്പന നടത്തിയിരുന്നു. 2018-19 കാലയളവിൽ 214.44 ലക്ഷം കെയ്സ് മദ്യം വിറ്റു പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള യൂണിറ്റുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കാസിനോകൾക്ക് അനുമതി നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് മദ്യോപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ
