കാഞ്ഞിരപ്പള്ളി: ദൈവികമായ കാഴ്ചപ്പാടോടെ എല്ലാ തലങ്ങളിലും പെട്ടവരുമായി ഇടപെടുന്ന മനുഷ്യസ്നേഹിയാണ് മാർ മാത്യു അറയ്ക്കലെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. മാർ അറയ്ക്കലിന് സ്നേഹാദരവുകൾ അർപ്പിച്ചുകൊണ്ടുള്ള സമ്മേളത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിലെ മഹാത്മാക്കളുടെ നിരയിൽ ശോഭിച്ച ജനകീയ മെത്രാനാണ് മാർ അറയ്ക്കൽ. സാമൂഹ്യ നന്മയ്ക്കുവേണ്ടി ഒട്ടേറെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. എല്ലാവർക്കും എപ്പോഴും സമീപിക്കാനും തുറവിയോടെ കേൾക്കാനും കാണിക്കുന്ന മനുഷ്യത്വഭാവം മാതൃകാപരമാണ്. ആഗോളതലത്തിൽ സീറോ മലബാർ സഭാംഗങ്ങളായ അല്മായരെ മാതൃസഭയോടു യോജിപ്പിച്ചു ശക്തിപ്പെടുന്നതിലും അല്മായ കമ്മീഷന്റെ ചുമതല വഹിച്ചിരുന്ന പിതാവ് വലിയ പങ്കുവഹിച്ചു.ചെറിയവരെയും വലിയവരെയും ഒരുപോലെ ദർശിച്ച മനുഷ്യ സ്നേഹിയുമാണ്- മാർ കല്ലറങ്ങാട്ട് പറഞ്ഞു