തിരുവനന്തപുരം: കൊറോണ വൈറസ് , വീണ്ടും വെല്ലുവിളിയുമായി പ്രകൃതിചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി . കൊറോണ വൈറസ് ഉണ്ടെങ്കില്‍ അത് തെളിയിക്കണമെന്നാവശ്യം. സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോഗ്യവിദഗ്ദ്ധരെ വെല്ലുവിളിച്ച് വീഡിയോ സന്ദേശം പ്രചരിയ്ക്കുന്നത്.നിപ കാലത്തും അങ്ങനെയൊരു വൈറസ് ഇല്ലായെന്ന് പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ കേസെടുത്തിരുന്നു. ശാസ്ത്രത്തെയും ആധുനിക വിജ്ഞാനത്തെയും ചോദ്യം ചെയ്ത് ജേക്കബ് വടക്കഞ്ചേരി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
ഇതിനു മുമ്ബ് എലിപ്പനി പ്രതിരോധ മരുന്നിന് എതിരെ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തിരുന്നു.പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുകയും നിരവധി ആളുകള്‍ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് പ്രതിരോധമരുന്ന് കഴിക്കരുതെന്ന് ജേക്കബ് വടക്കുംചേരി പ്രചാരണം നടത്തിയത്.സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ പ്രതിരോധ മരുന്ന് കഴിക്കണം എന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് സ്വയം പ്രഖ്യാപിത ഡോക്ടറും വാക്സിന്‍ വിരുദ്ധ പ്രചാരകനുമായ ജേക്കബ് വടക്കഞ്ചേരി രംഗത്ത് വന്നത്.കേരളം നിപ്പയുടെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിപ്പ എന്ന വൈറസ് ഇല്ലെന്നും ഇതെല്ലാം മരുന്നുമാഫിയയുടെ തട്ടിപ്പാണെന്നും ആവര്‍ത്തിച്ച് പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയിരുന്നു. എലിപ്പനി പോലെയുളള തട്ടിപ്പാണ് നിപ്പയെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു.